Image

നികുതിസമ്പ്രദായം കൂടുതല്‍ പൗരകേന്ദ്രീകൃതമാക്കിയെന്ന് പ്രധാനമന്ത്രി

Published on 12 February, 2020
നികുതിസമ്പ്രദായം കൂടുതല്‍ പൗരകേന്ദ്രീകൃതമാക്കിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുന്‍സര്‍ക്കാരുകള്‍ തൊടാന്‍ മടിച്ച രാജ്യത്തെ നികുതിസമ്പ്രദായം ഇപ്പോഴത്തെ സര്‍ക്കാര്‍ കൂടുതല്‍ പൗരകേന്ദ്രീകൃതമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബുധനാഴ്ച ടൈംസ് നൗ ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നികുതിയടയ്ക്കാന്‍ ബാക്കിയുള്ളവര്‍ രാജ്യത്തിന്റെ വികസനത്തിനായി ഉടന്‍ അത് അടച്ചുതീര്‍ക്കണം. ചിലര്‍ എപ്പോഴും നികുതിവെട്ടിക്കാന്‍ വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ബാധ്യത മുഴുവന്‍ സത്യസന്ധമായി നികുതിയടയ്ക്കുന്നവരുടെ തലയിലാവുകയും ചെയ്യുന്നു.

വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും ഒരുകോടി വാര്‍ഷികവരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയവര്‍ രാജ്യത്ത് 2200 പേര്‍ മാത്രമാണെന്നതാണു ശരി. ഇനി ഇന്ത്യ നേരം കളയില്ല, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും. അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കേന്ദ്രബജറ്റ് സഹായിക്കുമെന്നും മോദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക