Image

''വെടിയുണ്ട കാണാത്തത് എന്‍.ഐ.എയും സാമ്ബത്തിക ക്രമക്കേടുകള്‍ സി.ബി.ഐയും അന്വേഷിക്കണം''

Published on 13 February, 2020
''വെടിയുണ്ട കാണാത്തത് എന്‍.ഐ.എയും സാമ്ബത്തിക ക്രമക്കേടുകള്‍ സി.ബി.ഐയും അന്വേഷിക്കണം''

ദുബൈ: ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരായ സി.എ.ജി കണ്ടെത്തിയ സാമ്ബത്തിക ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷണിക്കമെന്ന് പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല. കേരള പൊലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ഗുരുതരമാണ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയത്തിന്‍റെ അന്വേഷണം എന്‍.ഐ.എക്ക് കൈമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കെല്‍ട്രോണുമായി ബന്ധപ്പെട്ട മുഴുവന്‍ പര്‍ച്ചേസുകളും വിശദമായി പരിശോധിക്കണം. ഡി.ജി.പി എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഒാഫ് പര്‍ച്ചേസ് എന്നായി മാറി. ഡി.ജി.പി പദവിയെ തരംതാഴ്ത്തിയ ഒരു കാലഘട്ടമാണിത്.


പി.ടി തോമസ് പറഞ്ഞ കാര്യങ്ങള്‍ സി.എ.ജി ശരിവെച്ചിരിക്കുന്നു. ക്രമക്കേടുകള്‍ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങള്‍ സി.എ.ജി തള്ളി കളഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പില്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.

കുറേ കാലങ്ങളായി വെടിയുണ്ട കാണാതാകുന്നുവെന്ന സംശയങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ അന്വേഷണത്തിന് ഉത്തരവിട്ടു. ആ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് പിണറായി സര്‍ക്കാര്‍ തള്ളികളഞ്ഞു. വീണ്ടും പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു.


2000 മുതല്‍ 2011 വരെ സമാനരീതിയില്‍ വെടിയുണ്ട കാണാതായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ വിഷയവും എന്‍.ഐ.എ അന്വേഷിക്കട്ടെ എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക