Image

സിനിമയില്‍ അവസരങ്ങള്‍ലഭിച്ചു ; എന്നാല്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല; മനസ്സ് തുറന്ന് 'കാഴ്ചയിലെ കൊച്ചുണ്ടാപ്രി

Published on 16 February, 2020
സിനിമയില്‍ അവസരങ്ങള്‍ലഭിച്ചു ; എന്നാല്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല; മനസ്സ് തുറന്ന് 'കാഴ്ചയിലെ കൊച്ചുണ്ടാപ്രി

മമ്മൂട്ടിയെ നായകനാക്കി 2004-ല്‍ ബ്ലസി സംവിധാനം ചെയ്ത ചിത്രമായിരുന്നു കാഴ്ച. മാധവന്‍ എന്ന സിനിമാ പ്രൊജക്ഷനിസ്റ്റായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. ചിത്രത്തില്‍ മമ്മൂട്ടിയെ പോലെ തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു കൊച്ചുണ്ടാപ്രിയ്ക്ക്. മാസ്റ്റര്‍ യഷ് ആണ് കൊച്ചുണ്ടാപ്രിയായി എത്തിയത്. എന്നാല്‍ കാഴ്ചയ്ക്ക് ശേഷം മറ്റൊരു ചിത്രത്തിലും യഷ് അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പിന്നീട് ഒരു ചിത്രങ്ങളിലും അഭിനയിക്കാതിരുന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് യഷ്

'' കാഴ്ചയില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഏഴ് വയസ്സേയുള്ളൂ. ഇപ്പോള്‍ ജയ്പൂരില്‍ എംബിഎ ചെയ്യുന്നു. കോഴ്‌സ് കഴിഞ്ഞു ഇനി രണ്ടുമാസം കൊച്ചിയില്‍ ഇന്റെന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗോക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞു പഠിപ്പിച്ചതാണ്. കാഴ്ചയ്ക്ക് ശേഷം ബാലതാരമായി അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. പക്ഷെ എനിക്കൊപ്പം അച്ഛനില്ലാതെ ഒന്നും പറ്റില്ലായിരുന്നു. അന്ന് ഞങ്ങള്‍ക്കൊരു ബിസിനസ് ഉണ്ടായിരുന്നു അതായിരുന്നു പ്രധാന വരുമാനം. എന്റെ അഭിനയവും ബിസിനസും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അച്ഛനും തോന്നി. അതോടെ ആദ്യം പഠനം പിന്നെ സിനിമ എന്ന തീരുമാനത്തിലെത്തി.'' -യഷ് പറയുന്നു





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക