Image

താജ്‌മഹല്‍ സന്ദര്‍ശിക്കാനെത്തുന്ന ട്രംപിനും കുടുംബത്തിനും സുരക്ഷയൊരുക്കാന്‍ അഞ്ചംഗ വാനരസംഘവും

Published on 23 February, 2020
താജ്‌മഹല്‍ സന്ദര്‍ശിക്കാനെത്തുന്ന ട്രംപിനും കുടുംബത്തിനും സുരക്ഷയൊരുക്കാന്‍ അഞ്ചംഗ വാനരസംഘവും


ന്യൂദല്‍ഹി: യു.എസ്‌ പ്രസിഡണ്ട്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ വലിയ സൈനിക സുരക്ഷയാണ്‌ ഒരുക്കിയിട്ടുള്ളത്‌.

 എന്നാല്‍ ട്രംപ്‌ താജ്‌മഹല്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ആഗ്രയില്‍ കുരങ്ങുകള്‍ സൃഷ്ടിക്കുന്ന ദുരിതത്തെക്കുറിച്ചോര്‍ത്ത്‌ അധികൃതരും സുരക്ഷാ സേനയും ആശങ്കയിലാണ്‌.

പിന്നാലെ ഇതിനെ നേരിടാന്‍ അഞ്ച്‌ ലാംഗ്വാര്‍ ഇനത്തില്‍പ്പെട്ട (വലിയ വാലുകള്‍ ഉള്ള) കുരങ്ങുകളെ സുരക്ഷക്കായി ഒരുക്കിരിക്കുകയാണ്‌ സുരക്ഷ ഏജന്‍സികള്‍.

പ്രദേശത്തെ വാനരശല്യം ഇല്ലാതാക്കുകയാണ്‌ ഇവയെ നിയോഗിച്ചതിലൂടെ ലക്ഷ്യമിടുന്നത്‌. ഡൊണാള്‍ഡ്‌ ട്രംപും ഭാര്യ മെലേന ട്രംപും ഫെബ്രുവരി 24 നാണ്‌ താജ്‌ മഹല്‍ സന്ദര്‍ശിക്കുന്നതിനായി എത്തുന്നത്‌.

രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഫെബ്രുവരി 24 നാണ്‌ ട്രംപ്‌ ഇന്ത്യയിലെത്തുന്നത്‌. 

ട്രംപിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ ഗുജറാത്തിലെ ചേരികള്‍ മതില്‍ കെട്ടി മറയ്‌ക്കുന്ന നടപടികള്‍ വിവാദമായിരുന്നു.അഹമ്മദാബാദില്‍ പുതുതായി നിര്‍മ്മിച്ച്‌ മൊട്ടേര സ്റ്റേഡിയത്തിലാണ്‌ ട്രംപ്‌ എത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക