Image

പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ സന്ദര്‍ശനം ആഘോഷമാക്കി ട്രോളന്മാര്‍, ട്വീറ്റുമായി ട്രംപ്‌

Published on 23 February, 2020
പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ സന്ദര്‍ശനം ആഘോഷമാക്കി ട്രോളന്മാര്‍, ട്വീറ്റുമായി ട്രംപ്‌
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ട്രോളുകളും വീഡിയോയുമായി ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്‌.

അമേരിക്കന്‍ പ്രസിഡന്റിനെ ബാഹുബലിയായി ചിത്രീകരിക്കുന്ന  വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്‌. ഈ വീഡിയോ അമേരിക്കന്‍ പ്രസിഡന്റ്‌ തന്നെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ റീട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.


Donald J. Trump

@realDonaldTrump
Look so forward to being with my great friends in INDIA! https://twitter.com/solmemes1/status/1231326273894526976 ...

Sol 
@Solmemes1
To celebrate Trump's visit to India I wanted to make a video to show how in my warped mind it will go......

USA and India united!

ബാഹുബലിയായി തിരശീലയിലെത്തിയ നടന്‍ പ്രഭാസിന്റെ മുഖത്തേക്ക്‌ ട്രംപിന്റെ മുഖം വെട്ടി ചേര്‍ത്തുകൊണ്ടാണ്‌ 'സോള്‍' എന്നയാള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്‌തിരിക്കുന്നത്‌. 

വീഡിയോയില്‍ ദേവസേനയായി മെലനിയ ട്രംപും പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഇതോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയില്‍ കാണാം.

അമേരിക്കന്‍ പ്രസിഡന്റിന്റെ വരവ്‌ ആഘോഷമാകുന്നതിന്‌ വേണ്ടിയാണ്‌ താന്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്‌തതെന്നും തന്റെ 'വക്രീകരിക്കപ്പെട്ട' മനസ്‌ ഈ രീതിയിലാണ്‌ ട്രംപിന്റെ വരവിനെ കാണുന്നതെന്നും 'സോള്‍' പറയുന്നു. 

ഇതോടൊപ്പം 'ഇന്ത്യയും അമേരിക്കയും ഐക്യപ്പെട്ടു' എന്ന വാചകവും വീഡിയോ പങ്കുവച്ചുകൊണ്ട്‌ ഇയാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക