Image

വിദ്വേഷ പ്രസംഗം നടത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം: ബിജെപി നേതാവ് മനോജ് തിവാരി

Published on 23 February, 2020
വിദ്വേഷ പ്രസംഗം നടത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം: ബിജെപി നേതാവ് മനോജ് തിവാരി

ന്യൂഡല്‍ഹി : വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കമെന്ന് ഡല്‍ഹി ഘടകം ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. വിദ്വേഷ പരാമര്‍ശങ്ങളാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായതെന്ന നിഗമനത്തിലാണ് മനോജ് തിവാരിയുടെ പരാമര്‍ശം.


വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് സ്ഥിരമായി പുറത്താക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കുന്ന അവസ്ഥയുണ്ടാകണം. അത്തരമൊരു നടപടി വന്നാല്‍ ഒരു പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച്‌ ഒരു വ്യക്തിയെന്ന നിലയില്‍ ഞാനതിനെ പിന്തുണയ്ക്കും. എല്ലാ നേതാക്കളും പരിശോധനയ്ക്ക് വിധേയരാകണം.' -തിവാരി പറഞ്ഞു.


അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വെര്‍മ, പ്രകാശ് ജാവഡേക്കര്‍, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായതെന്നും മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു.


കെജരിവാളിന് എതിരായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിര്‍ത്താന്‍ ബിജെപിക്ക് കഴിയാതിരുന്നതും പരാജയ കാരണമാണെന്ന് തിവാരി പറഞ്ഞു.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍, വിദ്വേഷ പ്രചാരണം ബിജെപിക്ക് തിരിച്ചടിയായെന്ന് അമിത് ഷായും അഭിപ്രായപ്പെട്ടിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ എട്ടു സീറ്റുമാത്രമാണ് ബിജെപിക്ക് നേടാനായത്. 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി ഭരണത്തില്‍ എത്തിയത്.

Dailyhunt
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക