മുംബൈ: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ഉപഭോക്താക്കള്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ മദ്യം വാങ്ങാം. റവന്യൂ വരുമാനം വര്‍ധിപ്പിക്കാന്‍ 3,000 മദ്യവില്പന ശാലകള്‍ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി. 2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ എക്സൈസ് നയത്തിലാണ് മദ്യം ഓണ്‍ലൈനായി ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്.
മദ്യ വില്പനയില് 25 ശതമാനം റവന്യൂ വരുമാനം കൂട്ടാനായി 1,061 വിദേശ മദ്യവില്പന ശാലകളും 2,544 സ്വദേശ മദ്യവില്‍പ്പന ശാലകളും പുതുതായി തുറക്കും. ഇ-ടെണ്ടര്‍ ലേലം വഴി ഓണ്‍ലൈന്‍ മദ്യ വില്പനയുടെ നടപടികള്‍ ആരംഭിക്കുമെന്നാണ് വിവരം .ഓണ്‍ലൈന്‍ വിതരണം നിരീക്ഷിക്കാന്‍ ഓരോ കുപ്പിക്കുമുകളിലും ഓരോ ബാര്‍ക്കോഡ് രേഖപ്പെടുത്തും.
മധ്യപ്രദേശിലെ മുന്തിരി കര്‍ഷകരുടെ വരുമാനം കൂട്ടാനും പുതിയ എക്സൈസ് നയം ലക്ഷ്യമിടുന്നു . മുന്തിരിയില്‍ നിന്ന് വീഞ്ഞ് നിര്‍മിക്കാനും വില്പന നടത്താനും മധ്യപ്രദേശിലെ 15 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഔട്ട്ലറ്റുകള് തുടങ്ങാനും പുതിയ എക്സൈസ് നയത്തില്‍ പദ്ധതിയുണ്ട് . ഔട്ട്ലറ്റിന്റെ ഒരു വര്‍ഷത്തേക്കുള്ള ഫീസ് പതിനായിരം രൂപയായിരിക്കും.