കുറ്റാന്വേഷണ ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അഞ്ചാം പാതിര പോലുള്ള സൂപ്പര്‍ ഹിറ്റ് ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് പുറമേ ത്രില്ലര്‍ ചിത്രങ്ങള്‍ മലയാളത്തില്‍ കൂടുതലായി പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ആ ജോണറില്‍ ടൊവിനോ ചിത്രം ഫോറന്‍സിക്കും റിലീസിന് ഒരുങ്ങുകയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. സിനിമയില്‍ പ്രധാന വേഷത്തില്‍ റെബ മോണിക്കയും ഉണ്ട്.
അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതും, ചിത്രത്തിനായി റെബയെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴുണ്ടായ രസകരമായ സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ടൊവിനോ.
ഫോറന്‍സിക്കിന്റെ കഥയുമായി റെബയെ കണ്ടപ്പോള്‍ റെബ ചോദിച്ചത് ടൊവിനോയുടെ സിനിമയല്ലേ, ഇതില്‍ ലിപ് ലോക്ക് ഉണ്ടോ എന്ന്. ഇവര്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ എന്നാല്‍ ചെയ്യുന്നില്ലെന്ന് റെബ പറഞ്ഞെന്നൊക്കെയാണ് കഥകളെന്ന് ടൊവിനോ പറയുന്നു. തമാശരൂപേണയായിരുന്നു ടൊവിനോയുടെ പ്രതികരണം.
എന്നാല്‍ പുറത്തിറങ്ങാന്‍ പോകുന്ന ഫോറന്‍സിക് എന്ന ചിത്രം തനിക്ക് വളരെ സ്പെഷ്യല്‍ ആയ സിനിമയാണെന്ന് റെബ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ അഭിനയിക്കുന്നതെന്നും ത്രില്ലര്‍ സിനിമ ചെയ്യണമെന്നത് ആഗ്രഹമായിരുന്നുവെന്നും റെബ പറഞ്ഞിരുന്നു.
ഫോറന്‍സിക് ചിത്രം നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.