Image

ജസ്റ്റിസ്‌ മുരളീധറിനെ സ്ഥലംമാറ്റിയ നടപടി നാണംകെട്ടതെന്ന്‌ പ്രിയങ്ക ഗാന്ധി

Published on 27 February, 2020
ജസ്റ്റിസ്‌ മുരളീധറിനെ സ്ഥലംമാറ്റിയ നടപടി നാണംകെട്ടതെന്ന്‌ പ്രിയങ്ക ഗാന്ധി

ന്യൂദല്‍ഹി: ദല്‍ഹി കലാപ കേസ്‌ പരിഗണിച്ചിരുന്ന ജസ്റ്റിസ്‌ എസ്‌.മുരളീധറിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയങ്ക ഗാന്ധി. 

ജസ്റ്റിസിനെ സ്ഥലം മാറ്റിയ നടപടി അങ്ങേയറ്റം ദുഃഖകരവും നാണം കെട്ടതുമാണെന്ന്‌ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. നിലവിലെ സാഹചര്യത്തില്‍ കേസ്‌ പരിഗണിച്ചിരുന്ന ന്യായാധിപനെ സ്ഥലം മാറ്റിയതില്‍ അതിശയോക്തി ഇല്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ലക്ഷക്കണക്കിന്‌ ആളുകള്‍ വിശ്വാസമര്‍പ്പിക്കുന്നതാണ്‌ ഇന്ത്യന്‍ ജുഡീഷ്യറി. നീതിന്യായ വ്യവസ്ഥയുടെ വാമൂടി കെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാട്‌ അങ്ങേയറ്റം നിന്ദ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

വിദ്വേഷ പ്രസംഗം നടത്തിയതിന്‌ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന്‌ പറഞ്ഞതിന്‌ പിന്നാലെയാണ്‌ ജസ്റ്റിസ്‌ എസ്‌. മുരളീധറിനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ്‌ പുറത്തിറങ്ങിയത്‌.

 പഞ്ചാബ്‌ ഹരിയാന ഹൈക്കോടതിയിലേക്കാണ്‌ സ്ഥലം മാറ്റം. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്‌തിരുന്നു. ഈ ഉത്തരവാണ്‌ ഇന്ന്‌ രാത്രിയോടെ പുറത്തിറങ്ങിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക