Image

നടിയെ ആക്രമിച്ച കേസില്‍ വിസ്‌താരം തുടരുന്നു ; ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും ഹാജരായി

Published on 28 February, 2020
നടിയെ ആക്രമിച്ച കേസില്‍ വിസ്‌താരം തുടരുന്നു ; ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും ഹാജരായി

കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിസ്‌താരം തുടരുന്നു. ചലച്ചിത്ര താരങ്ങളായ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും കോടതിയില്‍ ഹാജരായി. 

അടച്ചിട്ട മുറിയിലാണ്‌ സാക്ഷി വിസ്‌താരം നടക്കുന്നത്‌. നടന്‍ കുഞ്ചാക്കോ ബോബനെയും ഇന്ന്‌ വിസ്‌തരിക്കും.

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളുടെ വിസ്‌താരമാണ്‌ കൊച്ചിയിലെ വിചാരണ കോടതിയില്‍ നടക്കുന്നത്‌. കേസിലെ പ്രധാന സാക്ഷിയായ മഞ്‌ജു വാര്യരുടെ സാക്ഷി വിസ്‌താരം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. 

ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച്‌ ആക്രമണത്തിനിരയായ നടി മഞ്‌ജു വാര്യരെ അറിയിച്ചതാണ്‌ വൈരാഗ്യത്തിനുള്ള പ്രധാന കാരണമെന്നാണ്‌ പ്രോസിക്യൂഷന്‍ വാദം.

 അതിനാല്‍ ദിലീപിനെതിരെയുള്ള ഗൂഡാലോചനക്കുറ്റം തെളിയിക്കുന്നതില്‍ ചലച്ചിത്ര രംഗത്ത്‌ നിന്നുള്ളവരുടെ മൊഴി ഏറെ നിര്‍ണായകമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക