Image

താഹിറിന്റെ നേതാവായ കെജ്രിവാളിനും ഇരട്ട ശിക്ഷ നല്‍കണം; ബിജെപി നേതാവ്

Published on 28 February, 2020
താഹിറിന്റെ നേതാവായ കെജ്രിവാളിനും ഇരട്ട ശിക്ഷ നല്‍കണം; ബിജെപി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും ഇരട്ട ശിക്ഷ നല്‍കണമെന്നാണ് ബിജെപി നേതാവ് മനോജ് തിവാരി വ്യക്തമാക്കുന്നത്.

'ഡല്‍ഹി സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും അയാളുടെ നേതാവായ കെജ്രിവാളിനും ഇരട്ട ശിക്ഷ നല്‍കണം. കേസിലെ പ്രതികളെയും ഗൂഢാലോചനയ്ക്കാരെയും തൂക്കിലേറ്റണം' -തിവാരി പറഞ്ഞു.


അതേസമയം, ഡല്‍ഹി ശാന്തമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ കലാപ കേസുകളില്‍ അടിയന്തരമായി വിചാരണ ആരംഭിക്കാനായി നാല് അധിക മജിസ്ട്രേട്ടുമാരെ കൂടി നിയമിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു.


കൂടാതെ കലാപത്തില്‍ എഎപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കണ്ടാല്‍ രാഷ്ട്രീയം നോക്കാതെ ഇരട്ടിശിക്ഷ നല്‍കുമെന്ന് കെജ്രിവാള്‍ പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയാണ് മനോജ് തിവാരി ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക