Image

വ്യാജ പ്രചാരണങ്ങള്‍ക്ക് വിരാമം, വാവ സുരേഷ് രാജവെമ്പാല ഇണകളെ പിടികൂടി

Published on 28 February, 2020
വ്യാജ പ്രചാരണങ്ങള്‍ക്ക് വിരാമം, വാവ സുരേഷ് രാജവെമ്പാല ഇണകളെ പിടികൂടി
സീതത്തോട് : വേനല്‍ ചൂടില്‍ കാടിറങ്ങിയ രാജവെമ്പാല ഇണകളെ പാമ്പ് പിടിത്ത വിദഗ്ധന്‍ വാവ സുരേഷ് പിടികൂടി കാട്ടില്‍ വിട്ടു. കോട്ടമണ്‍പാറ ആഞ്ഞിലിമൂട്ടില്‍ സൂസമ്മയുടെ വീടിനു സമീപം ബുധനാഴ്ചയാണ് 15 അടി നീളം വരുന്ന പെണ്‍ വര്‍ഗത്തിലുള്ള രാജവെമ്പാലയെ ആദ്യം പിടികൂടുന്നത്.

ആദ്യം പാമ്പിനെ കണ്ട സ്ഥലത്തു നിന്ന് 3 വീട് മാറി ഇന്നലെ രാവിലെയാണ് വാളൂര്‍ കിഴക്കേതില്‍ സദാനന്ദന്റെ വീടിനോടു ചേര്‍ന്ന് 13 അടി നീളമുള്ള ആണ്‍ വര്‍ഗത്തിലുള്ള രാജവെമ്പാലയെ പിടികൂടിയത്. 6 വയസ് പ്രായം വരും. രണ്ടു പാമ്പുകളെയും ഗവി വനത്തില്‍ തുറന്നു വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക