Image

കോവിഡ്19: ഇന്ത്യയെക്കുറിച്ച് ആശങ്കയുള്ളതായി യു.എസ്

Published on 28 February, 2020
കോവിഡ്19: ഇന്ത്യയെക്കുറിച്ച് ആശങ്കയുള്ളതായി യു.എസ്
വാഷിങ്ടണ്‍: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ (കോവിഡ്19) ആഗോളതലത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെക്കുറിച്ച് ആശങ്കയുള്ളതായി യു.എസ് ഇന്‍റലിജന്‍സ് ഏജന്‍സി. ഇന്ത്യയില്‍ കുറഞ്ഞ കേസുകള്‍ മാത്രമാണ് കോവിഡ്19 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെങ്കിലും ചൈനക്ക് പുറത്തേക്ക് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആശങ്ക ഉയരുന്നതെന്ന് ഇന്‍റലിജന്‍സ് ഏജന്‍സി പറയുന്നു.

സര്‍ക്കാറുകള്‍ക്ക് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശേഷിയാണ് യു.എസ് ഇന്‍റലിജന്‍സ് നിരീക്ഷിക്കുന്നത്. ചൈനയെപ്പോലെ കൂടിയ ജനസംഖ്യയും ലഭ്യമായ പ്രതിരോധമാര്‍ഗങ്ങളും പരിഗണിക്കുമ്പോഴാണ് ഇന്ത്യയുടെ കാര്യത്തില്‍ ആശങ്ക. ജനസാന്ദ്രത കൂടിയതിനാല്‍ വൈറസ് വ്യാപനം അതിവേഗമാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആരോഗ്യ സഹമന്ത്രിക്ക് ഉള്‍പ്പെടെ കൊറോണ ബാധ സ്ഥിരീകരിച്ച ഇറാനിലെ സാഹചര്യവും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. കൊറോണ ബാധയുടെ യഥാര്‍ഥ കണക്കുകള്‍ ഇറാന്‍ മറച്ചുവെച്ചേക്കാമെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചില വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൊറോണ വ്യാപനത്തെ തടയാനുള്ള ശേഷിയില്ലെന്നും ഏജന്‍സികള്‍ അമേരിക്കന്‍ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിരവധി രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ദേശീ!യ സുരക്ഷയെയും സാമ്പത്തിക രംഗത്തെയും വരെ സ്വാധീനിക്കുന്ന വിഷയമായതിനാല്‍ കൊറോണ വ്യാപനത്തെ യു.എസ് ഇന്‍റലിജന്‍സ് കമ്മിറ്റി അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.


Join WhatsApp News
ATHEIST PRAYER 2020-02-28 16:29:26
റിപ്പപ്ലിക്നസ് പറഞ്ഞത് - ഒ വെറും 2 ശതമാനം ആൾക്കാർ മാത്രമേ മരിക്കു. അമേരിക്കൻ ജനസംഖ്യയുടെ 2 % =6 മില്യൺ ആണ്. അത്രയും പേർ മരിക്കുന്നതു അവർക്കു പ്രശ്നവും അല്ല. നാസികൾ കൊന്നു ഒടുക്കിയ യുധരുടെ എണ്ണവും ഇത്രയും ആണ്. റിപ്പപ്ലികെൻസിൽ പലരും നാസികൾ ആണ് പ്രതേകിച്ചും ട്രമ്പൻമാർ. അമേരിക്കയിലെ 6 മില്ല്യൻ കൊറോണ പിടിപെട്ടു മരിച്ചാൽ അവർക്കു പ്രശനം ഇല്ല. എങ്ങനെ ആയാലും സ്റ്റോക്ക് മാർക്കറ്റ് ഉയരണം അല്ലെങ്കിൽ ട്രമ്പ് തോൽക്കും എന്ന് ട്രംപും ചുവന്ന വിഡ്ഢി തൊപ്പിക്കാരും ഇവരെപ്പോലെ ഉള്ള കുറെ മലയാളികളും കരുതുന്നു. ഇക്കോണമി ഇ നിലവാരത്തിൽ എത്തുവാൻ കാരണം ഒബാമയുടെ പോളിസികൾ ആണ് എന്നത് ഇവർക്ക് അറിയില്ല. സ്റ്റോക് മാർക്കറ്റ് ഉയർന്നു നിന്നാൽ അത് ട്രംപിന്റെ കഴിവ്, കുറഞ്ഞാൽ അത് ഡെമോക്രാറ്റുകളുടെ കുറ്റം- ഇത്തരം വിഡ്ഢിത്തരം വിസ്വസിക്കാൻ കുറെ പമ്പര വിഡ്ഢികളും കൂടെ. കൊറോണ വൈറസ് എന്നത് ട്രംപിനെ താഴെ ഇറക്കാൻ ഡമോക്രാറ്റുകൾ കെട്ടി ചമച്ച കള്ള പ്രചാരണം ആണ് എന്ന് ട്രമ്പർ വിളിച്ചു കൂവി നടക്കുന്നു. ഇ അഷര അഭ്യാസം ഇല്ലാത്തവരുടെ കൂടെയും ഉണ്ട് മലയാളികളും. എല്ലാവരെയും കൊറോണ ബാധിക്കില്ല, വയസ്സർ, കുട്ടികൾ, ഒക്കെയേ തട്ടിപോകു എന്നും അവർ പ്രചരിപ്പിക്കുന്നു. നമ്മുടെ മലയാളി അച്ചായന്മാർ മിക്കവാറും എല്ലാം തന്നെ 65 കവിഞ്ഞവർ ആണ്. കൊറോണക്ക് വിവേചനം ഒന്നും ഇല്ല. ട്രംപിന് വോട്ട് ചെയ്താൽ കൊറോണ പിടിക്കില്ല, പള്ളിയിലും അമ്പലത്തിലും പോകുന്നവർക്കും കൊറോണ പിടിക്കില്ല എന്നാണ് അമ്പലത്തിൽ നിന്നും ഫ്രീ ദോശ അടിക്കുന്ന ഒരു ട്രമ്പൻ മലയാളി പറഞ്ഞത്. ഇയാൾക്ക് വോട്ട് പോലും ഇല്ല. ''Even our Atheists have started praying now, ഇയാൾ എങ്ങനെ ആണ് എത്തിസ്റ്റുകൾ പ്രാർത്ഥിക്കാൻ തുടങ്ങി എന്ന് അറിഞ്ഞത്? ഇയാൾക്ക് എന്താ പണി? ട്രാവലിംഗ് കൂക്ക് ആണോ അതോ ഹൌസ് ക്ലീനിങ് ബിസിനസ് ഉണ്ടോ? യേശുവിനോടു പ്രാർത്ഥിച്ചാൽ കൊറോണ പിടിക്കില്ല എന്ന് കരുതുന്ന ട്രമ്പറും ഉണ്ട്. പക്ഷെ ഇവർ മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവരും വാക്സിനേഷനിൽ വിശ്വസിക്കാത്തവരും ആണ്. അപ്പോൾ നമ്മുടെ T A പറയുന്നതുപോലെ വാക്സിനേഷൻ കണ്ടുപിടിച്ചാലും ഇവർക്ക് പ്രയോചനം ഇല്ല. പരിണാമം, ശാസ്ത്രം ഇവ ഒന്നും ഇവർ അംഗീകരിക്കുന്നില്ല -കാരണം അത് എന്ത് ആണ് എന്ന് അവർക്കു ഒരു പിടിയും ഇല്ല. y ക്രോമസോം എന്നാൽ എന്ത് ആണ് എന്ന് ഒരു ട്രമ്പൻ ടെക്സസ് സെനറ്റർ ചോദിക്കുന്നു. ഇവരിൽ ഒരുത്തൻ ഭൂമി പരന്നതു ആണെന്ന് തെളിയിക്കാൻ റോക്കറ്റ് ഉണ്ടാക്കി, അത് പൊട്ടി തെറിച്ചു അവനെ പരത്തി. ഭൂമി പഴയ പടി ഉരുണ്ടു തന്നെ ഉരുളുന്നു. കൊറോണയെ കണ്ട്രോൾ ചെയ്യാൻ ഉള്ള ചുമതല പെൻസിനു ആണ്. അങ്ങേരും സയൻസിൽ വിശ്വസിക്കുന്നില്ല. -ചാണക്യന്‍ *
Tom Abraham 2020-02-28 14:48:44
Even our Atheists have started praying now, Hope, Our Indian Intelligence will develop a vaccine to prevent. If small pox, Chicken pox and all bird flus are conquered, by our scientists, do we need American Intelligence watch ? Let their physicians cure themselves !
പുതിയ ചന്ദ്രന്‍ 2020-02-28 17:12:17
ആകാസത്തില്‍ പുതിയ ചന്ദ്രന്‍ - യേശു ഉടന്‍ വരും California യില്‍ 40 million ആള്‍കാര്‍ ഉണ്ട്, കൊറോണ ടെസ്റ്റ്‌ ചെയ്യാന്‍ 200 കിറ്റുകളും ഉണ്ട്. നിലവിലുള്ള കിറ്റുകള്‍ കൊറോണ കണ്ടുപിടിക്കാന്‍ ഫലപ്രദം അല്ല. കൊരോനയുടെ ഉത്ഭവം ൨മാസം മുമ്പ് ട്രപിനെ അറിയിച്ചിരുന്നു. സ്ടോക്ക് മാര്‍കറ്റ്‌ താഴെ വീഴും എന്ന് പേടിച്ചു വിവരം പുറത്തുവിട്ടില്ല. മേകിസിക്ക്ന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടിയിരുന്നു എങ്കില്‍ കൊറോണ ഇങ്ങോട്ട് വരില്ല എന്ന് ട്രംപര്‍. മതില്‍ കെട്ടാന്‍ മാറ്റി മറിച്ച ഫണ്ട് കൊറോനയെ നേരിടാന്‍ ഉപയോഗിക്കണം എന്ന് ആവശ്യപെടുന്ന ബില്‍ എലിസബത്ത് വാറന്‍ അവതരിപ്പിച്ചു. ഇതൊരു പുലിവാല്‍ ആണ് രിപപ്ലികന്‍സ്സിനു. 28 മില്യണിൽ അധികം ആളുകള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുര്‍ന്സ് ഇല്ല. കൊറോണ പിടിച്ചാല്‍ അവര്‍ക്ക് ചികിത്സ കിട്ടുമോ. താണ വരുമാനം ഉള്ള ഇവര്‍ ജോലിക്ക് പോകാതെ ഇരിക്കുമോ? യേശു ഉടന്‍ ആകാശ മേഗങ്ങളില്‍ വരും ട്രംപരെ എല്ലാം ഉടലോടെ പൊക്കി കൊണ്ടുപോകും. ഇത് അന്ത്യ കാലം. ആകാശത്തില്‍ പുതിയ ഒരു ചന്ദ്രന്‍ കൂടി വന്നു. ട്രംപരെ എല്ലാം അങ്ങോട്ട്‌ കൊണ്ട് പോകും അപ്പോള്‍ അവര്‍ ചുവന്ന തോപ്പിവച്ചു ആയിരം ആണ്ടു യെസ്സുവിന്‍ കൂടെ വസിക്കും.
പ്രാര്‍ത്ഥിച്ചാല്‍ മാറും 2020-02-28 16:46:42
ഹോമോ സെസ്ക് - പ്രാർത്ഥിച്ചാൽ മാറുന്ന രോഗം ആണ് എന്ന് കരുതുന്ന രാഷ്ട്രീയക്കാരൻ ആണ് കൊറോണ വയറസിനെ പ്രധിരോധിക്കാൻ ഉള്ള ചുമതല. ഇദ്ദേഹം സയൻസിനെ അംഗീകരിക്കുന്നില്ല.
മെയിക്ക് അമേരിക്ക ഗ്രെയിറ്റ് 2020-02-28 20:30:24
മേയിക് അമേരിക്ക ഗ്രേറ്റ്‌. ഇതാണ് നമ്മുടെ മുദ്രാവാക്യം. നമുക്കും പല്ല് ഇല്ലാത്ത ട്രമ്പ്‌ന്‍ മാരുടെ കൂടെ ചേരാം, ചയിനയില്‍ ഉണ്ടാക്കിയ ചുവന്ന തൊപ്പിയും വച്ച് പതാക വീശി നടക്കാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക