Image

മരക്കാര്‍ അറബിക്കടലിന്റെ സിംഹം: സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

Published on 28 February, 2020
മരക്കാര്‍ അറബിക്കടലിന്റെ സിംഹം: സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാല്‍ നായകനായുന്ന മരക്കാര്‍; അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാകും ഇതെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലുമാണ് പോസ്റ്ററില്‍ ഉള്ളത്.

തീക്ഷണതയുള്ള നോട്ടത്തില്‍ അമ്പെയ്യുന്ന മോഹന്‍ലാലും പ്രണവ് മോഹന്‍ലാലുമാണ് പോസ്റ്ററിലുള്ളത്. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. മധു, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങീ ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക