Image

റ്റാമ്പാ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 6-ന്

Published on 03 March, 2020
റ്റാമ്പാ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 6-ന്
റ്റാമ്പാ: കേരള ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് ആറിനു നടത്തും. ലോകമെമ്പാടുമുള്ള വനിതകള്‍ ഈ ദിനത്തില്‍, ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വിമോചനത്തിനും, സ്ത്രീകളുടെ വിദ്യാഭ്യാസവും അവരുടെ ആരോഗ്യസംരക്ഷണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍, ദൈവകൃപയില്‍ അവരെ സംരക്ഷിക്കുന്നതിനും മറ്റുമായി പ്രാര്‍ത്ഥനകള്‍ നടത്തും. ലോക പ്രാര്‍ത്ഥനാദിന കൗണ്‍സില്‍ എല്ലാവര്‍ഷവും ഒരു രാജ്യത്തെ ഇതിലേക്കായി തെരഞ്ഞെടുക്കും. ഈവര്‍ഷം തെരഞ്ഞെടുത്തിരിക്കുന്ന രാജ്യം സിംബാബ്‌വേ ആണ്. ഈ രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ പരിഹരിക്കപ്പെടുവാനാണ് പ്രധാന പ്രാര്‍ത്ഥന.

യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായം 2-9 വരെയുള്ള വാക്യത്തിന്റെ അടിസ്ഥാനത്തില്‍ 'എഴുന്നേറ്റ് കിടക്ക എടുത്ത് നടക്ക' എന്ന ആപ്തവാക്യമാണ് പ്രധാന ചര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

സെന്റ് മാര്‍ക്ക് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. സക്കറിയ മാത്യുവിന്റെ സഹധര്‍മ്മിണി ബിതാ മാത്യുവാണ്  ഈ വര്‍ഷത്തെ മുഖ്യ സന്ദേശം നല്‍കുന്നത്. റ്റാമ്പായിലെ മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു മാര്‍ച്ച് 6-ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വെരി റവ.ഫാ. ജോര്‍ജ് ഏബ്രഹാം (പ്രസിഡന്റ്), ജോസ്‌മോന്‍ തത്തംകുളം (സെക്രട്ടറി), മനോജ് പാലക്കാട്ട് (ട്രഷറര്‍), റവ. സ്കറിയ മാത്യു, ഫാ. ജോര്‍ജ് പൗലോസ്, റവ.ഡോ. ജോര്‍ജ് പറ്റി, റവ.ഡോ. ജോസഫ് ആദോപ്പിള്ളില്‍, റവ.ഫാ. മാത്യു തൈക്കൂട്ടത്തില്‍, റവ.ഫാ. റിജോ ചീരകത്തില്‍, റവ.ഫാ. ടോംസണ്‍ ചാക്കോ (വൈസ് പ്രസിഡന്റുമാര്‍) എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ലോക പ്രാര്‍ത്ഥനാദിനത്തിന്റെ പ്രാധാന്യം മനസിലാക്കി എക്യൂമെനിക്കല്‍ കൂട്ടായ്മയിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുത്ത് വിജയകരമാക്കണമെന്നു കോരള ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ പ്രസിഡന്റും, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് വികാരിയുമായ വെരി റവ.ഫാ. ജോര്‍ജ് ഏബ്രഹാം അഭ്യര്‍ത്ഥിക്കുന്നു.

റ്റാമ്പാ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 6-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക