Image

ബാള്‍ട്ടിമോര്‍ കൈരളിയുടെ ചീട്ടുകളി മത്സരം മാര്‍ച്ച് 14-ന്;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 03 March, 2020
ബാള്‍ട്ടിമോര്‍ കൈരളിയുടെ ചീട്ടുകളി മത്സരം മാര്‍ച്ച് 14-ന്;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ കൈരളിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 14-നു നടത്തുന്ന ചീട്ടുകളി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ദേശീയ ചാമ്പ്യന്മാര്‍ തുറുപ്പിറക്കുന്ന 56, 28, റമ്മി ടൂര്‍ണമെന്റുകള്‍ മാര്‍ച്ച് 14-നു രാവിലെ 8 മുതല്‍ പാരഡൈസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍  (1660 Whitehead Ct, Gwynnok, MD 21207)  നടത്തപ്പെടും.

ചീട്ടുകളിയില്‍ മലയാളിയുടെ തനത് നമ്പര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 56 കളയില്‍ മാറ്റുരയ്ക്കാന്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും മുപ്പതില്‍പ്പരം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എല്ലാ കളികളിലേക്കും മാര്‍ച്ച് 10 വരെ രജിസ്ടര്‍ ചെയ്യാം. ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭര്‍ അടങ്ങുന്ന അഡൈ്വസറി ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ മത്സരങ്ങളില്‍ വനിതകള്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഒന്നാം സമ്മാനം 2000 ഡോളറും, ട്രോഫിയും ഉള്‍പ്പടെ ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ബ്രേക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവയുള്‍പ്പടെയുള്ള സൗകര്യങ്ങളും തയറാക്കിയിരിക്കുന്ന ഈ ടൂര്‍ണമെന്റിലേക്ക് കൂടുതല്‍ ടീമുകളെ സ്വാഗതം ചെയ്യുന്നു.

സാബു സ്‌കറിയാ, ജോസഫ് മാത്യു, മാത്യു ചെരുവില്‍, അനിയന്‍ ജോര്‍ജ് എന്നിവര്‍ ടൂര്‍ണമെന്റ് നിയന്ത്രിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്: കൈരളി പ്രസിഡന്റ്മാത്യു വര്‍ഗീസ് (917 750 0990), സെക്രട്ടറി സബീന നാസര്‍ (443 625 8748), ട്രഷറര്‍ ജോ സഖറിയ (410 487 1536) വൈസ് പ്രസിഡന്റ് ജിത് പൊന്നമ്പലത്ത് (443 414 3016).
ബാള്‍ട്ടിമോര്‍ കൈരളിയുടെ ചീട്ടുകളി മത്സരം മാര്‍ച്ച് 14-ന്;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക