Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2020; ഇടവക സന്ദര്‍ശനങ്ങള്‍ വിജയകരമായി തുടരുന്നു

രാജന്‍ വാഴപ്പള്ളില്‍ Published on 04 March, 2020
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2020;   ഇടവക സന്ദര്‍ശനങ്ങള്‍ വിജയകരമായി തുടരുന്നു
വാഷിംഗ്ടണ്‍ ഡി.സി.: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ടീം ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

മാര്‍ച്ച് 1 ന് നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ഷിബു വി. മത്തായി കോണ്‍ഫറന്‍സ് പ്രതിനിധികളെ സ്വാഗതംചെയ്തു. 

കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, സുവനീര്‍ ചീഫ്എഡിറ്റര്‍ സോഫി വില്‍സണ്‍, കമ്മിറ്റി അംഗങ്ങളായ സണ്ണി വര്‍ഗീസ്, ജേക്കബ് ജോസഫ്, ശോഭ ജേക്കബ്, കോര ചെറിയാന്‍, ഇടവകാംഗവും സഭ മാനേജിങ്കമ്മിറ്റി അംഗവുമായ ജോ എബ്രഹാം, ഇടവകയുടെ സെക്രട്ടറി സന്തോഷ്‌നൈനാന്‍, ട്രസ്റ്റി തോമസ് ചെറിയാന്‍, ഭദ്രാസന അസംബ്ലി അംഗം ഗ്രിഗറി വര്‍ഗീസ് എന്നിവര്‍യോഗത്തില്‍ പങ്കെടുത്തു.

ജോബിജോണ്‍, സോഫി വില്‍സണ്‍, ജോ എബ്രഹാം എന്നിവര്‍ കോണ്‍ഫറന്‍സിനെകുറിച്ചും, രജിസ്‌ട്രേഷനെ കുറിച്ചും, സുവനീറിനെകുറിച്ചും വിവരണങ്ങള്‍ നല്‍കി.  ഫാ.ഷിബു വി.മത്തായിയും ജോബി ജോണുംചേര്‍ന്ന് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നിര്‍വഹിച്ചു. തുടര്‍ന്ന് നിരവധിഅംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും, ജോ എബ്രഹാം, സാക് സക്കറിയ , പോള്‍മത്തായി എന്നിവര്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ ്എടുക്കുകയും സുവനീറിലേക്കു പരസ്യങ്ങള്‍ ലഭിക്കുകയും ചെയ്തു.

ഇടവകയില്‍ നിന്നും നല്‍കികൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും കോണ്‍ഫറന്‍സ് കമ്മിറ്റി നന്ദിഅറിയിച്ചു.





നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2020;   ഇടവക സന്ദര്‍ശനങ്ങള്‍ വിജയകരമായി തുടരുന്നു
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2020;   ഇടവക സന്ദര്‍ശനങ്ങള്‍ വിജയകരമായി തുടരുന്നു
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2020;   ഇടവക സന്ദര്‍ശനങ്ങള്‍ വിജയകരമായി തുടരുന്നു
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2020;   ഇടവക സന്ദര്‍ശനങ്ങള്‍ വിജയകരമായി തുടരുന്നു
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2020;   ഇടവക സന്ദര്‍ശനങ്ങള്‍ വിജയകരമായി തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക