Image

ഇ-മലയാളി സാഹിത്യ അവാര്‍ഡ് ചടങ്ങ് മാര്‍ച്ച് 15-നു ഓറഞ്ച്ബര്‍ഗില്‍

Published on 04 March, 2020
ഇ-മലയാളി സാഹിത്യ അവാര്‍ഡ് ചടങ്ങ് മാര്‍ച്ച് 15-നു ഓറഞ്ച്ബര്‍ഗില്‍
ഇ-മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് മാര്‍ച്ച് 15-നു ഞായാറാഴ്ച സമ്മാനിക്കുന്നു. ന്യു യോര്‍ക്ക് റോക്ക് ലാന്‍ഡിലെ ഓറഞ്ച്ബര്‍ഗിലുള്ള സിറ്റാര്‍ പാലസില്‍ ആണു ചടങ്ങ്. വൈകിട്ട് 3:30-നു സോഷ്യല്‍ അവര്‍; 4-നു സമ്മേളനം തുടങ്ങും. (Sitar Palace. 38 Orangetown Shopping CenterOrangeburg, NY 10962. Tel: 845-365-0939.)

മാധ്യമ രംഗത്തെ മാറ്റങ്ങള്‍ എന്ന വിഷയത്തെ പറ്റി ഫ്രാന്‍സിസ് തടത്തിലിന്റെ പ്രഭാഷണത്തോടെയാണു സമ്മേളനം തുടങ്ങുന്നത്.

അമേരിക്കയില്‍ 50 വര്‍ഷം എന്ന വിഷയത്തെപറ്റി പ്രശസ്ത എഴുത്തുകാരനായ ജോസഫ് പടന്നമാക്കല്‍ മുഖ്യപ്രസംഗം നടത്തും. അര നൂറ്റാണ്ടിലേറേയായി തുടരുന്ന മലയാളി കുടിയേറ്റ ചരിത്രമാണു സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയം.

അര നൂറ്റാണ്ടായി അമേരിക്കന്‍ ജീവിതത്തില്‍ വലിയ സേവനങ്ങള്‍ നല്കിയ പ്രശസ്ഥ എഴുത്തുകാരനും നരവംശ ശാസ്ത്രജ്ഞനുമായ ഡോ. എ.കെ.ബി. പിള്ള, സാമൂഹിക-മത രംഗങ്ങളില്‍മികച്ച സംഭാവനകളര്‍പ്പിച്ച വെരി റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ക്ക് ഇ-മലയാളിയുടെ പയനീയര്‍ അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും.

ഇ-മലയാളിയുടെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഫ്ളോറിഡാ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിനിയേഴ്സ് (എഫ്.ബി.പി.ഇ) ചെയര്‍മാന്‍ ബാബു വര്‍ഗ്ഗീസിനു സമ്മാനിക്കും

സാഹിത്യ അവാര്‍ഡുകള്‍ നേടിയത് താഴെപ്പറയുന്നവരാണ്:
ജനപ്രിയ എഴുത്തുകാരി: ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാര്‍
കവിത: ശ്രീമതി സീന ജോസഫ്
ലേഖനം: ശ്രീ പി.ടി.പൗലോസ്
ഇംഗ്ലീഷ് കവിത: ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം
ഇംഗ്ലീഷ് ലേഖനം: ശ്രീ ജോര്‍ജ് ഏബ്രഹാം
ഇ-മലയാളി പ്രത്യേക അംഗീകാരം: ശ്രീ ജോസ് ചെരിപുറം

വൈകിട്ട് 7 മണിക്കു ഡിന്നറോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തിലേക്കു എല്ലാവര്‍ക്കും സ്വാഗതം. പ്രത്യേക രജിസ്ട്രെഷനൊന്നുമില്ല.

വിവരങ്ങള്‍ക്ക്; ജോര്‍ജ് ജോസഫ്: 917-324-4907
സുനില്‍ ട്രൈസ്റ്റാര്‍: 917-662-1122

അവാര്‍ഡ് ജേതക്കളെപറ്റി തുടരുന്ന പരമ്പര 
താഴെ  വായിക്കുക:



ഇ-മലയാളി സാഹിത്യ അവാര്‍ഡ് ചടങ്ങ് മാര്‍ച്ച് 15-നു ഓറഞ്ച്ബര്‍ഗില്‍
Join WhatsApp News
Johnson 2020-03-09 18:48:25
Best Wishes
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക