Image

ലോക മലയാളി സമ്മിറ്റ് 2020' യുടെ സ്വാഗത സംഘത്തിന്റെ പ്രവര്‍ത്തനോത്ഘാടനം ഹൂസ്റ്റണില്‍ നടന്നു

ജീമോന്‍ റാന്നി Published on 05 March, 2020
ലോക മലയാളി സമ്മിറ്റ് 2020' യുടെ സ്വാഗത സംഘത്തിന്റെ പ്രവര്‍ത്തനോത്ഘാടനം ഹൂസ്റ്റണില്‍ നടന്നു
ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മെയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന 'ലോക മലയാളി സമ്മിറ്റ് 2020' യുടെ സ്വാഗത സംഘത്തിന്റെ പ്രവര്‍ത്തനോത്ഘാടനം ഹ്യൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ  ഹോട്ടലില്‍ വെച്ച് .സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു നിര്‍വ്വഹിച്ചു.

 രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ്  തോമസ് മൊട്ടക്കല്‍ നിര്‍വ്വഹിച്ചു.
 
സ്വാഗത സംഘം ചെയര്‍മാന്‍ എസ് കെ ചെറിയാന്‍ അധ്യക്ഷത വഹിച്ചു. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു  സ്‌പോണ്‍സര്‍ ഷിപ്പിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു .അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ മുഖ്യ പ്രഭാഷണം നടത്തി . കണ്‍വീനര്‍ ജോമോന്‍ ഇടയാടി സ്വാഗതവും പ്രോവിന്‍സ്ട്രഷറര്‍ ബാബു ചാക്കോ കൃതഞ്ജതയും പറഞ്ഞു.
 
ആദ്യ രജിസ്‌ട്രേഷന്‍ നേര്‍ക്കാഴ്ച്ച പത്രം ചീഫ് എഡിറ്റര്‍ സൈമണ്‍ വാളച്ചേരില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന്  തോമസ് സ്റ്റീഫന്‍ ,ബാബു മാത്യു ,ജെയിംസ് വാരിക്കാട് ,പൊന്നുപിള്ള ,ലക്ഷ്മി പീറ്റര്‍ , ബാബു ചാക്കോ ,മാത്യു മുണ്ടക്കല്‍ ജോജി ജോസഫ് എന്നിവര്‍ രജിസ്‌ട്രേഷന്‍ കൈപ്പറ്റി.

അമേരിക്കയിലെ മാത്രമല്ല ലോകമെമ്പാടുനിന്നും ബിസിനസ് രംഗത്തുള്ള മലയാളികളും പ്രതിഭകളും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കളും റീജിയന്‍ നേതാക്കളും സാഹിത്യകാരന്മാരും കോണ്‍ഫെറെന്‍സില്‍ പങ്കെടുക്കുമെന്ന്  അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കുടല്‍  തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഒപ്പം പത്ര പ്രവര്‍ത്തകരും മീഡിയ പ്രതിനിധികളും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ന്യൂ ജേഴ്‌സിയില്‍ നട്ടു വളര്‍ന്ന്, രാഷ്ട്രീയത്തിനും ജാതി മത മതിലുകള്‍ക്കുമപ്പുറം ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വൃക്ഷത്തണലില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ പരേതരായ ടി. എന്‍. ശേഷന്‍, ഡോ. ബാബു പോള്‍, മലയാളി ശാസ്ത്രജ്ഞന്‍ ആയിരുന്ന ഡോ. സുദര്‍ശന്‍, ഡോ. ശ്രീധര്‍ കാവില്‍ മുതലായ മറ്റു നേതാക്കള്‍ കൈ തൊട്ടനുഗ്രഹിച്ച പ്രസ്ഥാനത്തിന് രണ്ടായിരത്തി ഇരുപതില്‍ ഇരുപത്തി അഞ്ചു വയസ്സ് തികയുകയാണെന്നു അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി മാത്യു പറഞ്ഞു.

.അമേരിക്കയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വേരുകള്‍ കാനഡ മുതല്‍ ടെക്‌സസ് വരെയുള്ള 12 പ്രൊവിന്‍സുകളില്‍ നിന്ന് വലിയ പിന്തുണ യാണ് ലഭിച്ചിരിക്കുന്നതെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ എസ് കെ ചെറിയാന്‍ പറഞ്ഞു

ഹൂസ്റ്റണില്‍ നടക്കുന്ന ലോക മലയാളി സമ്മിറ്റ് അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും അഭിമാനിക്കത്തക്കരീതിയില്‍ വിപുലമായ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന്  രക്ഷാധികാരി തോമസ് മൊട്ടക്കല്‍ പറഞ്ഞു  


മെയ് 1 മുതല്‍ 3 വരെ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫ്രന്‍സില്‍  ഫോമാ , ഫോക്കാന തുടങ്ങിയ സംഘടനകളെ പങ്കടുപ്പിച്ച് കൊണ്ട് നടക്കുന്ന പ്രവാസി കോണ്‍ക്ലേവ് , ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളി ബിസിനസ് രംഗത്തെ പ്രഗല്ഭ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ബിസിനസ് മീറ്റ്, സാഹിത്യസമ്മേളനം എന്നിവ  ലോക. മലയാളി സമ്മിറ്റില്‍ ഉള്‍പ്പെടുത്തിയു ണ്ടെന്ന് ണ്ടന്ന്  കണ്‍വീനര്‍ ജോമോന്‍ ഇടയാടി പറഞ്ഞു.

ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നും 500 ല്‍ പരം പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കുമെന്ന് രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍  ജോണ്‍ ഉമ്മന്‍, കണ്‍വീനര്‍ റെയ്‌ന റോക്ക്  എന്നിവര്‍  പറഞ്ഞു.

കോണ്‍ഫറന്‍സിന്റെ വിജയത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍ ആഹ്വാനം ചെയ്തു. 


ലോക മലയാളി സമ്മിറ്റ് 2020' യുടെ സ്വാഗത സംഘത്തിന്റെ പ്രവര്‍ത്തനോത്ഘാടനം ഹൂസ്റ്റണില്‍ നടന്നു
ലോക മലയാളി സമ്മിറ്റ് 2020' യുടെ സ്വാഗത സംഘത്തിന്റെ പ്രവര്‍ത്തനോത്ഘാടനം ഹൂസ്റ്റണില്‍ നടന്നു
ലോക മലയാളി സമ്മിറ്റ് 2020' യുടെ സ്വാഗത സംഘത്തിന്റെ പ്രവര്‍ത്തനോത്ഘാടനം ഹൂസ്റ്റണില്‍ നടന്നു
James Koodal - General Convenere
ലോക മലയാളി സമ്മിറ്റ് 2020' യുടെ സ്വാഗത സംഘത്തിന്റെ പ്രവര്‍ത്തനോത്ഘാടനം ഹൂസ്റ്റണില്‍ നടന്നു
S.K Cherian - Organizing Chairman
Join WhatsApp News
Loka Malayali 2020-03-05 08:23:26
അങ്ങനെ ലോക മലയാളികൾ ചായ കുടിച്ചു പിരിഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക