Image

ഇന്ത്യാപ്രസ്‌ക്ലബ് ഹ്യൂസ്റ്റണ്‍ പ്രവര്‍ത്തനോദ്ഘാടനം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥി

Published on 06 March, 2020
ഇന്ത്യാപ്രസ്‌ക്ലബ് ഹ്യൂസ്റ്റണ്‍ പ്രവര്‍ത്തനോദ്ഘാടനം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥി
ഹ്യൂസ്റ്റണ്‍: ഇന്ത്യാപ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 19നു ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി ഇന്ത്യപ്രസ്‌ക്ലബ് ദേശീയ പ്രസിഡണ്ട് ജോര്‍ജ് കാക്കനാട്ട്, ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ശങ്കരന്‍കുട്ടി പിള്ള എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച്ച സ്റ്റാഫോര്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ കൂടിയ യോഗത്തിനു ശേഷമാണു ഇരുവരും തീരുമാനങ്ങള്‍ അറിയിച്ചത്. യോഗത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാനായി ഇവന്റ് കോര്‍ഡിനേറ്റര്‍ ജിജു കുളങ്ങര, സെക്രട്ടറി ഫിന്നി രാജു ട്രെഷറര്‍ മോട്ടി മാത്യു, വൈസ് പ്രസിഡന്റ്മാരായ ജോര്‍ജ് തെക്കേമല, ജോര്‍ജ് പോള്‍, ഇവന്റ് സെക്രട്ടറി വിജു വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജോര്‍ജ് കാക്കനാട്ട് നാഷണല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള അടുത്ത രണ്ടുവര്‍ഷത്തെ പ്രസ്‌ക്ലബിന്റെ ദേശീയതല പ്രവര്‍ത്തന ഉദ്ഘാടനം ഏപ്രില്‍ 4 നു ചിക്കാഗോയില്‍ നടക്കുന്നുണ്ട്. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ ക്കൂടാതെ കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസും ചടങ്ങുകളില്‍ പങ്കെടുക്കും. നാഷണല്‍ വൈസ് പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ബിജു സക്കറിയ, പ്രസന്നന്‍ പിള്ള, ശിവന്‍ മുഹമ്മ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

2021 ല്‍ ഹ്യൂസ്റ്റനില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍ ഏറ്റവും മോടിയായി
നടത്താന്‍ വേണ്ട ഒരുക്കങ്ങള്‍ക്ക് ഏപ്രില്‍ 19 നു നടക്കുന്ന സമ്മേളനത്തോടെ തുടക്കമാവും. കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ അംഗങ്ങള്‍ പ്രതിജ്ഞയെടുത്തതാണു യോഗം പിരിഞ്ഞത്.

ഇന്ത്യാപ്രസ്‌ക്ലബ് ഹ്യൂസ്റ്റണ്‍ പ്രവര്‍ത്തനോദ്ഘാടനം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥി
ഇന്ത്യാപ്രസ്‌ക്ലബ് ഹ്യൂസ്റ്റണ്‍ പ്രവര്‍ത്തനോദ്ഘാടനം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥി
Join WhatsApp News
emalayalee 2020-03-06 21:47:28
they should call the members from asianet and media one.It is so pitty to call the person have no moral charator rajmohan Unnithan. He always have a mark in his forehead and for acouple of votes he took it out. shame on him
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക