Image

മാര്‍ മാക്കീല്‍ നാഷ്ണല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7 രാവിലെ 9.30 നു ആരംഭിക്കുന്നു

ജോസ്‌മോന്‍ തത്തംകുളം Published on 06 March, 2020
മാര്‍ മാക്കീല്‍ നാഷ്ണല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7 രാവിലെ 9.30 നു ആരംഭിക്കുന്നു
റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ഫൊറോന ഇടവക കഴിഞ്ഞ 6 വര്‍ഷമായി നടത്തിവരുന്ന മാര്‍മാക്കീല്‍ നാഷ്ണല്‍ ബാസ്‌കറ്റഅ ബോള്‍ ടൂര്‍ണമെന്റ് ദേവാലയത്തിന്റെ ദശാബ്ദിയോടനുബന്ധിച്ച് അതിവിപുലമായി ഈ വര്‍ഷം നടത്തുന്നു. മിഡില്‍ സ്‌ക്കൂള്‍, ഹൈസ്‌ക്കൂള്‍, കോളേജ് എന്നീ മൂന്നു വിഭാഗമായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇതിനോടനുബന്ധിച്ച് മൂന്ന് വിഭാഗങ്ങളിലേക്കുമായി 30 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 7-ാം തീയതി  ശനിയാഴ്ച രാവിലെ 8.30നു ടീമുകളുടെ രജിസ്്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. കൃത്യം 9.30നു റവ.ഡോ.ജോസഫ് ആദോപള്ളില്‍ കോര്‍ട്ട് വെഞ്ചരിച്ച് പ്രാര്‍ത്ഥന നടത്തും. 9.45 ന് എലിമെന്ററി കുട്ടികളുടെ സൗഹൃദമത്സരത്തോടുകൂടി മത്സരങ്ങള്‍ ആരംഭിക്കും. എല്ലാ ടീമംഗങ്ങളും രാവിലെ 9.30 നു മുമ്പായി എത്തിച്ചേരേണ്ടതാണ്.

രണ്ടു മിഡില്‍ സ്‌ക്കൂള്‍ മത്സരങ്ങള്‍ക്കു ശേഷം രണ്ടു ഹൈസ്‌ക്കൂള്‍ മത്സരങ്ങള്‍ അതിനുശേഷം രണ്ടു കോളേജ് മത്സരങ്ങള്‍ എന്നീ ക്രമത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് വൈകുന്നേരം 5 മണിക്കു മുമ്പായി ടീമുകള്‍ തമ്മിലുള്ള എല്ലാ മത്സരങ്ങളും നടത്തപ്പെടുന്നതാണ്.

5 മണിക്ക് ചീഫ് ഗസ്റ്റ് ഫ്രോറിഡായിലെ 15th District US Congress man റോസ് സ്പാനോയെ മുത്തുകുടയുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിക്കുന്നതാണ്. തുടര്‍ന്ന് സാംസ്‌ക്കാരിക സമ്മേളനം കോര്‍ട്ടില്‍ നടത്തപ്പെടുന്നതാണ്. അതിനുശേഷം ടീമുകളുടെ Semifinal മത്സരങ്ങളും തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങളും നടത്തപ്പെടുന്നതാണ്. വിജയികള്‍ക്കുള്ള ട്രോഫി ഷിക്കാഗോ സെന്റ് തോമസ് രൂപതയിലെ ക്‌നാനായ റീജിയണിന്റെ  വികാരി ജനറാള്‍ മോണ്‍സഞ്ഞൂര്‍ തോമസ് മുളവനാല്‍ വിതരണം ചെയ്യുന്നതാണ്.

കോളേജിനും ഹൈസ്‌ക്കൂള്‍ വിഭാഗത്തിനും ഒന്നാം സമ്മാനം എവര്‍ റോളിംഗ് ട്രോഫിയും 750 ഡോളര്‍ ക്യാഷ് അവാര്‍ഡും. രണ്ടാം സമ്മാനം എവര്‍ റോളിംഗ് ട്രോഫിയും 500 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. മിഡില്‍ സ്‌ക്കൂള്‍ വിഭാഗത്തിനും. ഒന്നാം സമ്മാനം എവര്‍ റോളിംഗ് ട്രോഫിയും 500 ഡോളര്‍ ക്യാഷ് അവാര്‍ഡും രണ്ടാം സമ്മാനം എവര്‍ റോളിങ്ങ് ട്രോഫിയും 250 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.
അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന കുട്ടികളുടെ മത്സരങ്ങള്‍ നേരില്‍ കാണുവാന്‍ നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും മാര്‍ മാക്കീല്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍മാരായ സന്തോഷ് പുതിയ കുന്നേലും, തോമസ് പഴുക്കായും മറ്റു കമ്മറ്റി അംഗങ്ങളും. റ്റാമ്പാ സേക്രഡ് ഹാര്‍്ട്ട് ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തിലേക്ക് ക്ഷണിക്കുന്നു.

കാണികള്‍ക്ക് മത്സരം കാണുന്നതിനോടൊപ്പം നാടന്‍ തട്ടുകട മുതല്‍ വിവിധയിനം രുചികരമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഫൊറോന ദേവാലയത്തിലെ എല്ലാ അംഗങ്ങളും രാവിലെതന്നെ എത്തിചേര്‍ന്ന് കുട്ടികള്‍ക്ക് ആവേശം പകരണമെന്നും ദേവാലയത്തിന്റെ ദശാബ്ദിയോടനുബന്ധിച്ച് നടക്കുന്ന പ്രഥമപ്രധാന പരിപാടി ഒരു വന്‍ വിജയമാക്കണമെന്ന് വികാരി റവ.ഡോ.ജോസഫ് ആദോപള്ളി അഭ്യര്‍ത്ഥിക്കുന്നു.

മാര്‍ മാക്കീല്‍ നാഷ്ണല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7 രാവിലെ 9.30 നു ആരംഭിക്കുന്നു
മാര്‍ മാക്കീല്‍ നാഷ്ണല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7 രാവിലെ 9.30 നു ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക