Image

ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)

Published on 07 March, 2020
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
ലോകമൊട്ടാകെ കൊറോണബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞിട്ടും അനേക ലക്ഷങ്ങൾ തടിച്ചുകൂടുന്ന ആറ്റുകാൽ കാൽ പൊങ്കാല തിങ്കളാഴ്ച നിർബാധം നടത്താൻ അനുമതി കൊടുത്തിരിക്കയാണ് കേരളം. ശുചിത്വ പരിപാലനത്തിന് 3500 പേരെയും സുരക്ഷക്കായി അത്രയും തന്നെ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

ആൾക്കൂട്ടത്തിൽ പോയാൽ രോഗം ബാധിക്കാനുള്ള സാധ്യത കൂടില്ലേ എന്ന ചോദ്യത്തിന് ഗവർമെന്റ് എല്ലാം കരുതലോടെ വേണമെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു ഒരു വീട്ടമ്മയുടെ മറുപടി. പണ്ടേ നേർന്നതാണ്. ആറ്റുകാൽ ദേവി തങ്ങളെ രക്ഷിച്ചുകൊള്ളും എന്നവർ ആശിക്കുന്നു, പ്രാർത്ഥിക്കുന്നു.

നൂറുകി.മീ. വടക്കു അമൃതപുരിയിൽ മാതാ അമൃതാനന്ദമയി പോലും ആൾക്കൂട്ടവും പരസ്യമായ ആലിംഗനവും വേണ്ടെന്നു വച്ചിട്ടു പോലും കേരളത്തിലെ ആരോഗ്യമന്ത്രിക്കു ഈ ആത്മവിശ്വാസം എങ്ങിനെ കിട്ടുന്നു? രണ്ടു വർഷം മുമ്പ് പടർന്നു പിടിച്ച നിപ്പാ വൈറസിനെ നേരിടാൻ കാണിച്ച തന്റേടം ഇത്തവണയും അവരുടെ കൂടെ നിന്നു.

വെറുതെയല്ല കേരളം എങ്ങിനെ കൊറോണയെ കൈപ്പിടിയിലാക്കി എന്ന ശീർഷകത്തിൽ ഇന്ത്യടുഡേയിൽ ജീമോൻ ജേക്കബ് എഴുതിയ റിപ്പോർട്ട് ദേശിയ അന്തർദ്ദേശീയ മാധ്യമങ്ങൾ ഏറ്റുപിടിച്ചത്.. ആന്ധ്രയിൽ നിന്നും തെലുങ്കാനയിൽ നിന്നും ഇവിടത്തെ ആരോഗ്യ രരക്ഷാ രീതികൾ കണ്ടു പഠിക്കാൻ പ്രതിനിധി സംഘങ്ങൾ എത്തി.

ഇതുപോലൊരു ആരോഗ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന് മൂന്ന് പതിറ്റാണ്ടായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ജീമോൻ ജേക്കബ് പറയുന്നു. ഹിതവാദ, ദീപിക,, തെഹൽക്ക, എഎഫ്‌പി വഴി ഇൻഡ്യാ ടുഡേയിൽ എത്തി. ജയലളിതയെ സ്ലോപോയ്സൺ വഴി കൊന്നതാണെന്ന തെഹൽക്കയിൽ വന്ന ജീമോന്റെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് വാഷിങ്ങ്ടൺ പോസ്റ്റ് വരെ ഉദ്ധരിച്ചു..

കൊറോണ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബേ സ്റ്റേറ്റിലെ വുഹാനിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു എന്ന റിപ്പോർട്ടുകൾ വരും മുമ്പേ തന്നെ കേരളത്തിലെ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. രോഗമുണ്ടെന്ന് സംശയിക്കുന്നവരെ വിമാനത്താവളങ്ങളിൽ വച്ചുതന്നെ കണ്ടെത്തി ഐസലേഷൻ വാർഡുകളിൽ പാർപ്പിക്കുക എന്ന രീതി തൃശൂരിൽ വിജയകരമായി നടപ്പിലാക്കി.

എയർഇന്ത്യ വുഹാനിൽ നിന്നെത്തിച്ചവരെ സൈന്യത്തിന്റെ മേൽനോട്ടത്തിൽ സൈനികപാളയങ്ങൾ പോലെ സജ്ജമാക്കിയ ഇടങ്ങളിൽ പാർപ്പിച്ചതായി പരാതി ഉയർന്നപ്പോഴും കേരളം പഴുതില്ലാത്ത ക്രമീകരങ്ങൾ കൊണ്ടാണ് രോഗികളെന്നു സംശയിക്കുന്നവരെ പരിചരിച്ചത്. മുഖംമൂടിയും ശിരോകവചവും മേലങ്കിയും ധരിച്ചവർ അവരെ നോക്കാനെത്തി.

മൂന്നാം തവണ നിയമസഭയിൽ എത്തിയ കണ്ണൂർക്കാരി മന്ത്രി കെകെ ശൈലജയെ ((63) കേരളീയർ സ്നേഹപൂർവ്വം ടീച്ചറമ്മ എന്നാണ് വിളിക്കുന്നത്. കാരണം ബിഎസ് സി, ബിഎഡ് എടുത്തശേഷം ഏഴുവർഷം ശിവപുരം സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു. രാജിവച്ചു ഫുൾടൈം രാഷ്ട്രീയത്തി
ലേക്കിറങ്ങി.

ഇടത്തരം കുടുംബം. രണ്ടുനില വീടും കാറും ഒക്കെ ഉണ്ടെങ്കിലും അമ്മാവൻ സദുവേട്ടൻ ഇപ്പോഴും ഇരിട്ടി ടൗണിലെ ഒരു തുണിക്കടയിൽ തയ്യൽപണി ചെയ്യുന്നു. റെഡിമേഡ് ഉടുപ്പുകൾ കയറ്റുമതി ചെയ്യുന്ന മകൻ സജിൻ എന്നെയും മലയാള മനോരമയുടെ ഇരിട്ടി ലേഖകൻ  ബാബു പാലാട്ടിയെയും ടീച്ചറുടെ തറവാട്ടിലേക്ക് കൂട്ടികൊണ്ടു പോയി.

ഇരിട്ടിക്കടുത്തുള്ള മാടത്തിൽ ഇറങ്ങി ഉള്ളിലേക്ക് പോകണം. അയൽക്കാരുടെ പറമ്പിലൂടെ പാടവും തോടും മരപ്പാലവും കടന്നു പോയാൽ ഓടിട്ട ഐശ്വര്യമുള്ള വീട്. മന്ത്രിയുടെ വീട്ടിലേക്ക്‌ കാറിൽ മുറ്റത്തെത്താമെന്നു പ്രതീക്ഷിക്കുന്നവർക്കു  തെറ്റി. വഴിപോലും ഇല്ല.

തറവാട്ടിൽ അമ്മയുടെ അനുജത്തി (ഇളയമ്മ) ചന്ദ്രമതിയാണ് മക്കൾക്കൊപ്പം താമസം. എൺപതു വയസ്. ജീവിതകാലം മുഴുവനും സ്പെൻസറിൽ ജോലിയുണ്ടായിരുന്ന ഭർത്താവ് നാരായണനോടൊപ്പം ചെന്നൈയിൽ ആയിരുന്നു. അവർ സന്തോഷത്തോടെ ശൈലജയുടെ കല്യാണ ഫോട്ടോ ഉള്ള ആൽബം തുറന്നു. മകൾ ചായ തന്നു. കൊച്ചുമകൾ ആൽബം നോക്കി കൂട്ടിനിരുന്നു.

ബ്ലാക്ക് ആൻഡ് വൈറ്റ് കാലം. പഴശ്ശി എൽപി സ്‌കൂളിൽ അദ്ധ്യാപകൻ കെ. ഭാസ്കരനായിരുന്നു വരൻ.  ഹെഡ്മാസ്റ്റർ ആയി റിട്ടയർ ചെയ്ത ശേഷം അദ്ദേഹം മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ ആയി അഞ്ചു വര്ഷം സേവനം ചെയ്തു. അവർക്കു രണ്ടു ആൺമക്കൾ. ഒരാൾ ഗൾഫിലും മറ്റെയാൾ കണ്ണൂർ എയർപോർട്ടിലും.

ടീച്ചറുടെ കെകെ എന്ന ഇനിഷ്യൽ എങ്ങനെ വന്നു? അച്ഛൻ കുണ്ടന്റെ വീട്ടുപേർ കൂളക്കണ്ടിയും അമ്മ ശാന്തയുടെ വീട്ടുപേര് കൊച്യാലും ചേർത്ത് കെകെ. വടക്കേ മലബാറിൽ പണ്ട് അതൊക്കെ പതിവായിരുന്നുവെന്നു അമ്മാവൻ.
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
കൊറോണയെ കൈക്കുമ്പിളിലിൽ ആവഹിച്ച ടീച്ചറമ്മ
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
കരുതലോടെ ആറ്റുകാൽ പൊങ്കാല
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
ഇതുപോലൊരു മന്ത്രി-- ഇൻഡ്യാടുഡേയിൽ ജീമോൻ ജേക്കബ്
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
കൊച്ചി മെട്രോയിൽ മെട്രോ സ്റ്റാഫിനോടൊപ്പം
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
ആരാധകർക്കിടയിൽ നടി റീമ കല്ലിങ്കൽ
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
ആന്ധ്രയിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
ഗായിക പികെ മേദിനിയോട് കുശലം
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
ഇളയമ്മ ചന്ദ്രമതി തുറന്ന ആൽബത്തിൽ ടീച്ചറുടെ കല്യാണ ഫോട്ടോ
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
എംഎൽഎ മാരുടെ ഫുട്ബോൾ മത്സരം.
ഒരുലക്ഷം കവിഞ്ഞ കൊറോണയെ കയ്യിലൊതുക്കിയ കേരളം, ടീച്ചറമ്മ (കുര്യൻ പാമ്പാടി)
വൈറസ് എന്ന ചിത്രത്തിൽ ശൈലജടീച്ചറുടെ റോളിൽ രേവതി
Join WhatsApp News
JACOB 2020-03-07 16:12:23
Minister Shaileja teacher deserves a lot of credit. She has proven leadership. She is a shining star in the Pinarayi government. Thanks to Minister! Keep up the good work!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക