Image

കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ 315 ആയി; വിദേശ ബന്ധം ഇല്ലാത്ത രണ്ടു പേര്‍ക്ക് രോഗം; കേരളത്തില്‍ 52 പേര്‍ക്ക്

Published on 21 March, 2020
കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ 315 ആയി; വിദേശ ബന്ധം ഇല്ലാത്ത രണ്ടു പേര്‍ക്ക് രോഗം; കേരളത്തില്‍ 52 പേര്‍ക്ക്


ന്യുഡല്‍ഹി: കൊവിഡ് 19 വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 315 ആയി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശയാത്ര നടത്തുകയോ വിദേശത്തുനിന്ന് എത്തിയവരോ ആയി ബന്ധമില്ലാത്ത രണ്ടു പേര്‍ക്ക് ഇന്ന് രോഗം കണ്ടെത്തി. പശ്ചിമ ബംഗാള്‍, പൂനെ സ്വദേശികളാണിവര്‍. 

ബംഗാളില്‍ മാര്‍ച്ച് 31 വരെ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ തടഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസുകള്‍ ബംഗാളില്‍ പ്രമവശിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

കൊവിഡ് 19 പരിശോധനയ്ക്ക് സ്വകാര്യയ ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചു. 4500 രൂപയില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ഈടാക്കാന്‍ പാടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച് അറിയിച്ചു. 

ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര എന്നിവിടങ്ങളില്‍ മാര്‍ച്ച് 25 വരെ അടച്ചുവിടാന്‍ നിര്‍ദേശം. 

കര്‍ണാടക (20), തെലങ്കാന (21), പഞ്ചാബ് (13) , േകരളം (52) എന്നിങ്ങനെയാണ് വ്യാപക നിരക്ക്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക