Image

കൊറോണ വൈറസിന്റെ ജീവിതദൈര്‍ഘ്യത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കി; രജനീകാന്തിന്റെ 'ജനത കര്‍ഫ്യൂ' പിന്തുണ പോസ്റ്റ് ട്വിറ്റര്‍ നീക്കി

Published on 21 March, 2020
കൊറോണ വൈറസിന്റെ ജീവിതദൈര്‍ഘ്യത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കി; രജനീകാന്തിന്റെ 'ജനത കര്‍ഫ്യൂ' പിന്തുണ പോസ്റ്റ് ട്വിറ്റര്‍ നീക്കി


ചെന്നൈ: പ്രധാനമരന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച തമിഴ്‌നടന്‍ രജനീകാന്ത് ട്വീറ്റ് ചെയ്ത പോസ്റ്റ് ട്വീറ്റര്‍ നീക്കി. കൊറോണ വൈറസിന്റെ ആയുര്‍ദൈര്‍ഘ്യം സംബന്ധിച്ച പോസ്റ്റാണിത്. 12-14 മണിക്കൂര്‍ മാത്രമാണ് കൊറോണയുടെ ആയുര്‍ദൈര്‍ഘ്യമെന്നും  അതിനാല്‍ ആ സമയം വീടിനു പുറത്തിറങ്ങാതിരുന്നാല്‍ വൈറസ് നശിക്കുമെന്നുമായിരുന്നു പോസ്റ്റ്. എന്നാല്‍ വിദഗ്ധരുടെ പഠനങ്ങളില്‍ മനുഷ്യശരീരത്തില്‍ നിന്ന് പുറത്തുകടക്കുന്ന വൈറസ് ദിവസങ്ങള്‍ വരെ ജീവിച്ചിരിക്കാമെന്നാണ് കണ്ടെത്തല്‍. തെറ്റായ വിവരങ്ങള്‍ പങ്കുവച്ചതിനാണ് പോസ്റ്റ് നീക്കിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക