Image

കേരളത്തിലേക്ക് വന്ന മലയാളികള്‍ സഞ്ചരിച്ച ബസ് അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ തടഞ്ഞു

Published on 21 March, 2020
കേരളത്തിലേക്ക് വന്ന മലയാളികള്‍ സഞ്ചരിച്ച ബസ് അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ തടഞ്ഞു

ബെംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ മലയാളികള്‍ സഞ്ചരിച്ച ബസ് തടഞ്ഞു. ഇതേതുടര്‍ന്ന് മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ വനപാതയിലൂടെ നടന്ന് നാട്ടിലേക്ക് മടങ്ങുകയാണ്. ബസുകളില്‍ കേരളത്തിലേക്ക് പോകാന്‍ കഴിയില്ലെന്ന് കര്‍ണാടക അധികൃതരാണ് യാത്രക്കാരോട് പറഞ്ഞത്. 

ഇതേതുടര്‍ന്ന് യാത്രക്കാര്‍ കേരളത്തിലെ അധികൃതരുമായി യാത്രക്കാര്‍ ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് മാനന്തവാടിയില്‍ നിന്ന് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എത്തിച്ച് അവരെ മാനന്തവാടി വരെ എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 

കുടക് ജില്ലയിലാണ് കുട്ട എന്ന സ്ഥലമുള്ളത്. ഇവിടെനിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പേ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക