Image

ഇല്ലിനോയിയിൽ വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്ന ഉത്തരവ്

പി.പി.ചെറിയാൻ Published on 22 March, 2020
ഇല്ലിനോയിയിൽ  വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്ന ഉത്തരവ്

ചിക്കാഗോ: കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന് സംസ്ഥാനത്തെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന ഗവർണറുടെ ഉത്തരവ് ഇന്നു മുതൽ ( മാർച്ച് 21 ശനി) നിലവിൽ വന്നു. ഏപ്രിൽ ഏഴു വരെയാണ് ഉത്തരവിന്റെ കാലാവധി.
  ഫസ്റ്റ് റെസ്പോണ്ടേഴ്സ് ,എമർജൻസി മാനേജ്മെൻറ്, ലോ എൻഫോഴ്സ്മെൻറ്, ഹെൽത് കെയർ വർക്കേഴ്സ്, ഫാർമസി, ഫ്രോസറി സ്റ്റോറുകൾ, എന്നിവ നിയമ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതെല്ലാം അത്യാവശ്യ സർവീസിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
  അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകുന്നതിന് വിലക്കില്ല .എന്നാൽ ആറടി സോഷ്യൽ ഡിസ്റ്റൻസ് പാലിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഡി.ഡി.സിയുടെ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നതു പോലെ പത്തുപേരിൽ കൂടുതൽ ഒന്നിച്ചു കൂടരുത്. ഇല്ലിനോയ്സിലെ കാർണിവൽ, അമ്യൂസ്മെൻറ് പാർക്ക്, വാട്ടർ പാർക്ക്, അക്വേറിയം, മൃഗശാല, മൂവി തിയേറ്റർ, മ്യൂസിക് ഹാൾ എന്നിവ അടച്ചിടും
  ഇല്ലിനോയ് സംസ്ഥാനത്തെ പൊതുജീവിതം ഏകദേശം സ്തംഭിച്ച മട്ടാണ്. തിരക്കേറിയ ഹൈവേകളിൽ വാഹന ഗതാഗതം തീരെ കുറഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കയാണ്.പഠനത്തിനാവശ്യമായ ഉപകരണങ്ങൾ സ്കൂളിൽ പോയി വാങ്ങുന്നതിന് തടസ്സമില്ല. ഏപ്രിൽ 7ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്ന് ഗവർണർ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക