Image

കേരളത്തില്‍ കഴിയുന്ന ബന്ധുക്കളെ ഓര്‍ത്ത് പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

Published on 26 March, 2020
കേരളത്തില്‍ കഴിയുന്ന ബന്ധുക്കളെ ഓര്‍ത്ത് പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് കഴിയുന്ന ബന്ധുക്കളെ ഓര്‍ത്ത് പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 


രാജ്യത്തിന് പുറത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ ബന്ധുക്കളെക്കുറിച്ചോര്‍ത്ത് ആശങ്കാകുലരാണ്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്ക് വേണ്ടതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പിണറായി വിജയന്‍ ഉറപ്പ് നല്‍കി.


അതത് രാജ്യങ്ങളും സംസ്ഥാനങ്ങളും നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച്‌ കൊവിഡിനെ പ്രതിരോധിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. മുന്‍കരുതല്‍ സ്വീകരിക്കാന്‍ മറക്കരുത്. മനസ് കൊണ്ട് ഞങ്ങളെല്ലാം നിങ്ങളോടൊപ്പം ഉണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവരും പ്രവാസികളും ഇങ്ങോട്ട് വരണം എന്നാഗ്രഹിക്കുന്നു. തത്കാലം ഇതിന് നിവൃത്തിയില്ല. 


എവിടെ നില്‍ക്കുന്നുവോ അവിടെ തന്നെ തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

വാടകയ്ക്ക് താമസിക്കുന്ന ഇടത്ത് നിന്ന് അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ അനുവദിക്കില്ല. 


അവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് സേവനങ്ങളും ഉറപ്പാക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക