Image

അമിതവില, കരിഞ്ചന്ത: നടപടി തുടങ്ങി

Published on 26 March, 2020
അമിതവില, കരിഞ്ചന്ത: നടപടി തുടങ്ങി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ അവശ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ സര്‍ക്കാരിന്റെ കര്‍ശന നടപടി. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍. പരാതി പറയാന്‍ കണ്‍ട്രോള്‍ റൂമും ടോള്‍ഫ്രീ നമ്പറും സജ്ജീകരിച്ചു. ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്മെന്റാണു സംസ്ഥാന, മേഖലാ ജില്ലാതലങ്ങളില്‍ കണ്‍ട്രോള്‍ റൂം തുടങ്ങിയത്. സിവില്‍ സപ്ലൈസ് വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.

 കഴിഞ്ഞ നാല് ദിവസത്തിനിടെ 697 കടകളില്‍ പരിശോധന നടത്തുകയും 73 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സുതാര്യം എന്ന മൊബൈല്‍ ആപ്പിലും 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പറിലും പരാതികള്‍ അറിയിക്കാം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: കണ്‍ട്രോളര്‍ ഓഫീസ് - അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഹെഡ് ക്വാര്‍ട്ടേഴ്സ്): 8281698007, ദക്ഷിണ മേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍,

 തിരുവനന്തപുരം: 8281698002, മധ്യമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍, എറണാകുളം: 8281698003, ഉത്തര മേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍, കോഴിക്കോട്: 8281698004. അസിസ്റ്റന്റ് കണ്‍ട്രോളര്‍മാര്‍ തിരുവനന്തപുരം:8281698020, കൊല്ലം: 8281698028, പത്തനംതിട്ട: 8281698035, ആലപ്പുഴ: 8281698043, കോട്ടയം: 8281698051, ഇടുക്കി: 8281698057, എറണാകുളം: 8281698067, തൃശൂര്‍: 8281698084, പാലക്കാട്: 8281698092, മലപ്പുറം: 8281698103, കോഴിക്കോട്: 8281698115, വയനാട്: 8281698120, കണ്ണൂര്‍: 8281698127, കാസര്‍ഗോഡ്: 8281698132.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക