Image

ജര്‍മനിയില്‍ ആവശ്യമില്ലാതെ കറങ്ങിനടന്നാല്‍ വന്‍ പിഴ

Published on 26 March, 2020
ജര്‍മനിയില്‍ ആവശ്യമില്ലാതെ കറങ്ങിനടന്നാല്‍ വന്‍ പിഴ
കൊല്ലം: നിയന്ത്രണം ലംഘിച്ച് കറങ്ങിനടന്നാല്‍ ജര്‍മനിയില്‍ 25,000 യൂറോ പിഴ. നിശ്ചിത അകലത്തില്‍ ഒറ്റയ്ക്ക് പ്രഭാതനടത്തത്തിനും അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകാനുമൊന്നും തടസ്സമില്ലെന്ന് ജര്‍മനിയിലെ പാഡംവുട്ടണ്‍ റീജണില്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തില്‍ ആയുര്‍വേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന വിഷ്ണു പ്രസാദ് പറഞ്ഞു. ഇവിടെ ആശുപത്രികളിലൊന്നും ഭീതിതമായ അന്തരീക്ഷമില്ല. ശ്വാസതടസ്സംപോലെ മാരകമായ നിലയിലെത്തുമ്പോഴാണ് ആശുപത്രികളില്‍ പോകുന്നത്. അല്ലെങ്കില്‍ വീട്ടില്‍ത്തന്നെ ക്വാറന്റൈന്‍ നടപ്പാക്കിയാണു നേരിടുന്നത്. ചെറുപ്പക്കാരെയാണ് ഇവിടെ കൂടുതലും ബാധിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സ്വകാര്യമേഖലയിലടക്കം കുട്ടികളുള്ളവരുടെ ശമ്പളത്തിന്റെ 67 ശതമാനം സര്‍ക്കാര്‍ നല്‍കും. ഒറ്റയ്ക്കാണെങ്കില്‍ 60 ശതമാനവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക