Image

കൊ​റോ​ണ​യെ നേ​രി​ടാ​ന്‍ സ​ഹാ​യ​വുമായി സ​ച്ചിന്‍ ടെണ്ടുല്‍ക്കര്‍

Published on 27 March, 2020
കൊ​റോ​ണ​യെ നേ​രി​ടാ​ന്‍ സ​ഹാ​യ​വുമായി സ​ച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന കൊറോണവൈറസിനെതിരേയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. 50 ലക്ഷം രൂപയാണ് സച്ചിന്‍ സംഭാനയായി നല്‍കിയിരിക്കുന്നത്.


ഇന്ത്യയില്‍ കായിക മേഖലയില്‍ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സംഭാവന കൂടിയാണ് സച്ചിന്‍ കൈമാറിയ തുക. നേരത്തേ മുന്‍ ക്രിക്കറ്റ് ടീം നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി ദുരിതബാധിതര്‍ക്കു സംഭാവന ചെയ്തിരുന്നു.


ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി.​സി​ന്ധു, മു​ന്‍ ക്രി​ക്ക​റ്റ് താ​രം ഗൗ​തം ഗം​ഭീ​ര്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​ര്‍ നേ​ര​ത്തെ കോവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക