Image

കോവിഡ്-19 ;മലയാളി ഹെൽപ്പ് ലൈൻ ഫോറം സർവ്വമത പ്രാർത്ഥന നടത്തി

അനിൽ പെണ്ണുക്കര Published on 27 March, 2020
കോവിഡ്-19 ;മലയാളി ഹെൽപ്പ് ലൈൻ ഫോറം സർവ്വമത പ്രാർത്ഥന നടത്തി
ന്യൂജേഴ്‌സി :കോവിഡ് പ്രധിരോധ പ്രവർത്തങ്ങളിൽ പങ്കെടുക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മാനസിക ഐക്യത്തിനും ,ആധ്യാത്മിക ഉണർവിനും വേണ്ടി മലയാളി ഹെൽപ്പ് ലൈൻ ഫോറം ന്യൂജേഴ്‌സിയിൽ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു .കോൺഫറൻസ് കോളിൽ സംഘടിപ്പിച്ച പ്രാർത്ഥനയജ്ഞത്തിൽ വിവിധ മതങ്ങളെ പ്രതിനിധീകരിച്ചും ,വിവിധ സാമൂഹ്യ ,സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചും മുന്നൂറ്റി തൊണ്ണൂറോളം പ്രതിനിധികൾ പങ്കെടുത്തു .

സീറോ മലബാർ സഭയുടെ ചിക്കാഗോ ബിഷപ് ജോയ് ആലപ്പാട്ട് ,അയ്യപ്പ സേവാ സംഘം രക്ഷാധികാരി ഡോ.പാർത്ഥസാരഥിപിള്ള ,ഹൻസാർ ഖാസിം തുടങ്ങിയവർ പ്രാർത്ഥനകൾ നടത്തി .കൂടാതെ ഹൂസ്റ്റൺ ഷുഗർ ലാൻഡ് ഫോർട്ട്  ബെൻഡ് കൗണ്ടിയുട ജഡ്ജായ കെ.പി.ജോർജ് ,റോക് ലാൻഡ് കൗണ്ടി ലെജിസ്ളേച്ചർ ഡോ.ആനി പോൾ,എ.കെ.എം.ജിയുടെ പ്രസിഡന്റ് ഡോ.ഉഷ മോഹൻ ദാസ് നേഴ്സസ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ആഗ്നസ് തേരാടി ,ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ,ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ ,വേൾഡ് മലയാളി ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്‌.കെ ചെറിയാൻ ,ഐ.പി.സി.എൻ എയുടെ പ്രസിഡന്റ് ജോർജ് കാക്കനാട് തുടങ്ങിയവർ സംസാരിക്കുകയും കോവിഡ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ,സാമൂഹ്യ പ്രവർത്തകർക്കും ,പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അമേരിക്കയിലെയും ,ഭാരതത്തിലെയും ,വിശിഷ്യാ കേരളത്തിലെയും സർക്കാരുകൾക്കും ആശംസകൾ നേർന്നു സംസാരിച്ചു .തുടർന്ന് "അമേരിക്കൻ സമൂഹം ഗവൺമെന്റിനിന്റെ നിർദേശം പാലിക്കുകയും ,ഈ മഹാമാരിയെ സമൂഹത്തിൽ നിന്നും ഇല്ലാതാക്കുവാൻ മലയാളി സമൂഹം ഒരേ മനസോടെ പ്രവർത്തിക്കുമെന്നും പ്രതിജ്ഞയെടുത്തു".ഡോ.സിമി ജെസ്റ്റോ( ഷിക്കാഗോ )പ്രതിജ്ഞ ചൊല്ലികൊടുത്തു .

അനിയൻ ജോർജ്.ഡോ.ജഗതി നായർ ,ബൈജു വർഗീസ് തുടങ്ങി മുപ്പതംഗ കമ്മിറ്റിയാണ് ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് .മലയാളി ഹെൽപ്പ് ലൈൻ ഫോറം ഇതിനോടകം തന്നെ ഫേസ് ബുക്ക് ,വാട്സ് ആപ് കൂട്ടായ്മകളിൽ കൂടി കോവിഡ് 19  പ്രതിരോധത്തിനായി അമേരിക്കൻ മലയാളികളെ കോ ഓർഡിനേറ്റ് ചെയ്യുകയും നിരവധി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു .

Join WhatsApp News
ശങ്കരൻ 2020-03-28 01:11:03
കുറച്ചു മാസ്കുകൾ കിട്ടിയായിരുന്നെങ്കിൽ അതും കെട്ടിക്കൊണ്ടു പ്രാർത്ഥിക്കാമായിരുന്നു. എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ട് വാർത്തകൾ കൊടുക്കൂ, പുണ്യം കിട്ടും. കമ്മറ്റിയുടെ വലിപ്പം കണ്ടിട്ട് കൊറോണയെക്കാൾ വലുതാണല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക