Image

ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 20 ആയി: 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് 150 പേര്‍ക്ക്

Published on 28 March, 2020
ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 20 ആയി: 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് 150 പേര്‍ക്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ, ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 20 ആയി. കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 69കാരനാണ് ഇന്ന് രാവിലെ മരിച്ചത്. 


നിലവില്‍ രാജ്യത്ത് 873 പേരാണ് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പത്ത് മാസം പ്രായമുളള കുഞ്ഞും ഉള്‍പ്പെടും.


24 മണിക്കൂറിനിടെ രാജ്യത്ത് 150 ഓളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ തമിഴ്‌നാട്ടില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രണ്ടുകേസുകളും ഉള്‍പ്പെടും. സംസ്ഥാനങ്ങളില്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം കേസുകള്‍. 


ഇരു സംസ്ഥാനങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം 150 കടന്നു. കര്‍ണാടകയിലും ഗുജറാത്തിലും കൊറോണ ബാധിതരുടെ എണ്ണം 50ന് മുകളിലാണ്. 


മഹാരാഷ്ട്രയില്‍ എട്ടുപേര്‍ക്കും ഗുജറാത്തില്‍ ആറുപേര്‍ക്കുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.

മഹാരാഷ്ട്രയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അന്ധേരിയിലും കലീനയിലും ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍മാര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക