Image

കോവിഡിന്റെ വിളയാട്ടം തുടരുന്നു; മരണം 30,000 കവിഞ്ഞു (ഫ്രാന്‍സിസ് തടത്തില്‍)

Published on 28 March, 2020
കോവിഡിന്റെ  വിളയാട്ടം തുടരുന്നു; മരണം 30,000 കവിഞ്ഞു (ഫ്രാന്‍സിസ് തടത്തില്‍)
ലോകത്ത് കോവിഡ് 19 രോഗബാധ മൂലം ഇതുവരെ30,250 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്ന് സൂചനയാണ ആരോഗ്യ മേഖലയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ രോഗ ബാധിതരുടെ എണ്ണം 650,000 ആയി.

അമേരിക്കയില്‍ 115,610 പേര്‍ക്ക് രോഗബാധയുണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ആണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും- 52,000 പേര്‍. വാഷിംഗ്ടണ്‍ സ്റ്റേറ്റ്, കാലിഫോര്‍ണിയ എന്നീ സ്റ്റേറ്റുകളെ പിന്തള്ളി ന്യൂജേഴ്‌സിയാണ് രണ്ടാം സ്ഥാനത്ത്-6,880 പേര്‍

അമേരിക്കയില്‍ മരണം 2000 ലേക്കടുക്കുന്നു. ഇതിനകം 1902 പേര്‍ മരിച്ചു. ന്യൂയോക്ക് സ്റ്റേറ്റില്‍ മാത്രം ഇന്ന് 7000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കുവൊമോ പറഞ്ഞു. ന്യു യോര്‍ക്ക് സിറ്റിയില്‍ മരണം 519 ആയി. സ്റ്റേറ്റില്‍ 728.

മൂന്നാഴ്ചക്കുള്ളില്‍ രോഗം ഉച്ചസ്ഥായിയിലെത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത് സംഭവിക്കാതിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. 27 ദിവസം മുന്‍പ് സ്റ്റേറ്റില്‍ കൊറോണ ഇല്ലായിരുന്നു. അതിനു ശേഷം 728 പേര്‍ മരിച്ചു. വൈറസ് വന്നിരുന്നില്ലെങ്കില്‍ അവരാരും മരിക്കില്ലായിരുന്നു-ഗവര്‍ണര്‍ പറഞ്ഞു

പുതുതായി അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്തെ 15 സ്റ്റേറ്റുകളെ ദുരന്ത മേഘലകളായി പ്രസിഡണ്ട് ട്രമ്പ് പ്രഖ്യാപിച്ചു. മിഷിഗണ്‍, മസാച്ചുസെസ് എന്നീ സ്റ്റേറ്റുകളെയും ഡിസാസ്റ്റര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയില്‍ രോഗം വ്യാപകമായി പടരുന്നതില്‍ അന്താരാഷ്ട്ര സമൂഹം ആശങ്കയിലാണ്. അമേരിക്ക പോലുള്ള രാജ്യത്തുപോലും ഇതാണ് സ്ഥിതിയെങ്കില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ സാഹചര്യമുണ്ടാകുമെന്നാണ് ആഗോള ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ കരുതുന്നത്. ഇംഗ്ലണ്ടിലും കൊറോണ വൈറസ് വ്യാപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയെ എന്നപോലെ ഇംഗ്ലണ്ടിലും അനേകം പേര്‍മരിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഫ്രഞ്ച് ഗവണ്മെന്റ്ഒരു മില്യണ്‍ മാസ്‌ക്കുകള്‍ക്കായി ചൈനയ്ക്കു ഓര്‍ഡര്‍ നല്‍കി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പും ചൈനയോട് സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാസ്‌ക്ക് , ഗ്ലൗവ്‌സ്, ഗൗണ്‍, വെന്റ്റിലേറ്റര്‍ തുടങ്ങിയവ അടിയന്തിരമായി നല്‍കാനാണ് ട്രമ്പ് ചൈനീസ് പ്രസിഡണ്ട് ജിന്‍ പിങ്ങുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ അഭ്യര്‍ത്ഥിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക