Image

ദൈവത്തോട് കൂടുതൽ അടുത്ത് പ്രാർത്ഥനയിലായിരിക്കുവാൻ ശ്രദ്ധിക്കണo :പരിശുദ്ധ പാത്രിയർക്കീസ് ബാവ

ബിജു , വെണ്ണിക്കുളം Published on 29 March, 2020
ദൈവത്തോട് കൂടുതൽ അടുത്ത് പ്രാർത്ഥനയിലായിരിക്കുവാൻ ശ്രദ്ധിക്കണo :പരിശുദ്ധ പാത്രിയർക്കീസ് ബാവ
സിറിയ - മാറാത് സെയ്ദനായ  ● ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ രോഗം ദൈവീക ശിക്ഷയല്ലെന്നും ദൈവം തന്റെ മക്കളെ സ്‌നേഹിക്കുകയും ആപത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുമെന്നും ഈ സമയം ദൈവത്തോട് കൂടുതൽ അടുത്ത് പ്രാർത്ഥനയിലായിരിക്കുവാൻ ദൈവമക്കൾ ശ്രദ്ധിക്കണമെന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവ ആഹാന്വം ചെയ്തു.

വിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് (സൂബോറോ) പെരുന്നാളിനോടനുബന്ധിച്ച് ആഗോള സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വിശുദ്ധ ദൈവമാതാവിന്റെ അരക്കെട്ട് സൂക്ഷിച്ചിരിക്കുന്ന സിറിയായിലെ മാറാത് സെയ്ദനായിലെ മോർ അപ്രേം ആശ്രമത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

ആർച്ച് ബിഷപ്പ് മോർ യാക്കോബ് ബാബാവി, മോർ അന്തീമോസ് ജാക്ക് യാക്കോബ്, മോർ ബുട്രോസ് കാസിസ് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. വൈദീകരും റമ്പാൻമാരും ശെമ്മാശൻമാരും വിശ്വാസികളും ശുശ്രുഷകളിൽ പങ്കെടുത്തു.

വിശുദ്ധ ദൈവമാതാവിന്റെ സമർപ്പണത്തെ കുറിച്ചും വിശ്വാസ തീക്ഷ്ണതയെ കുറിച്ചും പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ ദൈവമാതാവിന്റെ ജീവിതം നാം മാതൃകയാക്കണമെന്ന് ബാവാ ഓർമ്മപ്പെടുത്തി.


ദൈവത്തോട് കൂടുതൽ അടുത്ത് പ്രാർത്ഥനയിലായിരിക്കുവാൻ ശ്രദ്ധിക്കണo :പരിശുദ്ധ പാത്രിയർക്കീസ് ബാവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക