Image

അമേരിക്കയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുന്നു

Published on 31 March, 2020
അമേരിക്കയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുന്നു
ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ, രോഗികളെ കിടത്താന്‍ സ്ഥലമില്ല. 

ഇതേതുടര്‍ന്ന് യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ സ്ഥിരം വേദിയായ ബില്ലി ജീന്‍ കിങ് നാഷനല്‍ ടെന്നിസ് സെന്ററിന്റെ ഒരു ഭാഗം താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ടെന്നിസ് അസോസിയേഷനാണ് (യുഎസ്ടിഎ) ഇക്കാര്യം അറിയിച്ചത്.

യുഎസില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.5 ലക്ഷത്തോളമെത്തിയതോടെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവ നിറഞ്ഞുകവിയുകയാണ്. 

രോഗികളുടെ എണ്ണം കൂടുകയും സൗകര്യങ്ങള്‍ അപര്യാപ്തമാവുകയും ചെയ്തതോടെയാണ് വിഖ്യാതമായ യുഎസ് ഓപ്പണ്‍ വേദി ആശുപത്രിയാക്കി മാറ്റുന്നത്. 350 ബെഡുകളുള്ള ആശുപത്രിയാകും ഇവിടെ തയാറാക്കുക.


കേരളത്തേക്കാള്‍ കുറവ് ജനങ്ങളുള്ള ന്യൂയോര്‍ക്ക് സംസ്ഥാനത്തുമാത്രം ഇതുവരെ ആയിരത്തിലധികം പേരാണ് മരിച്ചത്. രണ്ടാഴ്ച കൂടി പിന്നിടുമ്ബോള്‍ രാജ്യത്ത് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്ന് മുന്നറിയിപ്പു നല്‍കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക അകല കാലയളവ് ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക