തൃശൂര്‍ : കോവിഡ് 19 ബാധിച്ച് ദുബായില്‍ മലയാളി മരിച്ചു. തൃശൂര്‍ മൂന്നുപീടിക തേപറമ്പില്‍ പരീദാണ്(67) മരിച്ചത്. വിവിധ രോഗങ്ങള്‍ക്ക് ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: നഫീസ. മക്കള്‍: ഫൈസല്‍ ഫരീദ്, അബ്ദുല്‍ ഫത്താഹ്, സൈഫുദീന്‍, സാജിദ്. മരുമക്കള്‍: സന ഫൈസല്‍ ഫരീദ്, അഷ്ന അബ്ദുല്‍ ഫത്താഹ്, നെസിയ സൈഫുദീന്‍.
ഭാര്യയോടൊപ്പം ഒന്‍പത് മാസം മുന്‍പാണ് ദുബായ് റാഷിദിയയിലുള്ള മക്കളുടെ അടുത്തേയ്ക്ക് വന്നത്. ക്യാന്‍സര്‍ ബാധിതനായിരുന്നു. കബറടക്കം ദുബായില്‍ നടക്കും.
കോവിഡ് 19നെ ചെറുക്കുന്നതിന് യുഎഇ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 664 പേര്‍ക്കാണ് നിലവില്‍ കൊറോണ വൈറസ് യുഎഇയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.