Image

കൊറോണയ്‌ക്കെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന

Published on 02 April, 2020
 കൊറോണയ്‌ക്കെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന. രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രാരംഭഘട്ടത്തില്‍ തന്നെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രശംസിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. ദേവിഡ് നവബാരോ.


കോവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിയാല്‍ എന്തുസംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് യുഎസും ഇറ്റലിയുമെന്നും ഡോ. ഡേവിഡ് നവബാരോ അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


 വളരെ വേഗത്തില്‍ നാം പ്രതികരിച്ചാല്‍ അതിന്റെ വ്യാപനം കൂടുതല്‍ നമുക്ക് തടയാന്‍ കഴിയും എന്നുള്ളതാണ് ഈ അസുഖവുമായി ബന്ധപ്പെട്ട ഒരു കാര്യം. മുമ്ബ് പല അവസരങ്ങളിലും ഉദാഹരണങ്ങളിലൂടെ ഇന്ത്യ നയിച്ചിരുന്നു.


 പഞ്ചായത്ത് തലത്തില്‍ നിന്നുതുടങ്ങി വിവിധ സമൂഹത്തില്‍ നിന്നുള്ള വിവര ശേഖരണത്തിനായി ഏര്‍പ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ നെറ്റ് വര്‍ക്ക് വളരെ ഫലപ്രദമാണെന്നും ഡോ.ഡേവിഡ് പറഞ്ഞു.


ഡാറ്റയില്‍ നിന്ന് സര്‍ക്കാരിന് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്താനാകും. അതുവഴി ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ തുടരാനും മറ്റുള്ള ഇടത്ത് അത് റദ്ദാക്കാനും സാധിക്കും. വീണ്ടും ഒരു ലോക്ഡൗണ്‍ നടപ്പാക്കുക എന്ന് പറയുന്നത് വേദനയുള്ള കാര്യമാണ്. പക്ഷേ വൈറസിനെ നിയന്ത്രിക്കാന്‍ എന്താണോ നല്ലത് അത് ചെയ്യേണ്ടതുണ്ട്. 


വേഗത അതിപ്രധാനമാണെന്നും അദ്ദേഹം ഇന്ത്യ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണ്‍ മതിയായതാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചു.


കൊറോണ വ്യാപനത്തില്‍ ചൈനയെ വിമര്‍ശിക്കാന്‍ ഇതല്ല സമയമെന്നായിരിന്നു ഡോ.ഡേവിഡിന്റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക