Image

കാത്തിരുപ്പ് (കവിത: പ്രേമാനന്ദന്‍ കടങ്ങോട് )

പ്രേമാനന്ദന്‍ കടങ്ങോട് Published on 09 April, 2020
കാത്തിരുപ്പ്  (കവിത: പ്രേമാനന്ദന്‍ കടങ്ങോട് )
കാണാതെ 
പോയ മുഖവും
കേള്‍ക്കാതെ 
പോയ ശബ്ദവും
ഞാന്‍ കണ്ട 
സ്വപ്നത്തില്‍ 
മായയായി 
വന്നതറിഞ്ഞില്ല 

ഉറക്കത്തിന്റെ 
മയക്കത്തില്‍
ഞാനറിയാതെ
നീയെന്‍ സ്വപ്നത്തെ 
തൊട്ടുണര്‍ത്തി 
ചിരിച്ചു കൊണ്ടന്തെ 
ഓടിമറഞ്ഞു 

കാത്തിരിക്കുന്നു 
ഞാനുറങ്ങാതെ 
നിന്നെയൊന്നു 
കാണുവാനായി 

വരില്ലേ നീയിനി 
നേരിലെന്നെ
കാണുവാനായി 




കാത്തിരുപ്പ്  (കവിത: പ്രേമാനന്ദന്‍ കടങ്ങോട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക