ചെന്നൈ: സാമൂഹിക വ്യാപനത്തിലേക്കെന്ന സൂചന നല്കി തമിഴ്നാട്ടില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നു കഴിഞ്ഞ ദിവസം ഡോക്ടര്‍ ഉള്‍പ്പടെ 96 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 834 ആയി. രോഗം സ്ഥിരീകരിച്ച 84പേരും നിസാമുദ്ദീനില്‍ നിന്ന് വന്ന ഒരാളുമായി ബന്ധമുള്ളവരാണ്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച നിസാമുദ്ദീനില്‍ നിന്ന് എത്തിയവരും ഇവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട് രോഗം ബാധിച്ചവരുടേയും എണ്ണം 763 ആയി ഉയര്‍ന്നു.
ചെന്നൈയിലും കോയമ്ബത്തൂരിലുമാണ് കൂടുതല്‍ രോഗബാധിതര്‍ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
27 പേരെ രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. നിസാമുദ്ദിന് സമ്മേളനത്തില്‍ പങ്കെടുത്ത 1480 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. ചെന്നൈയില്‍ 163 കേസുകളും കോയമ്ബത്തൂരില്‍ 60 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.