Image

പ്രവാഹകന്മാരേ, മറയൂ (പി ഡി ജോര്‍ജ് നടവയല്‍)

Published on 12 April, 2020
പ്രവാഹകന്മാരേ, മറയൂ (പി ഡി ജോര്‍ജ് നടവയല്‍)
(“അനുഭവങ്ങള്‍ പാളിച്ചകള്‍” ചലച്ചിത്രത്തിലെ ”പ്രവാചകന്മാരേ” എന്ന ട്യൂണ്‍ ഓര്‍ക്കുക)**(പ്രവാഹകന്‍= പിശാച്, രാക്ഷസ്സന്‍) (ആദികരന്‍= സൃഷ്ടികര്‍ത്താവ്)

പ്രവാഹകന്മാരേ,
പ്രവാഹകന്മാരേ, മറയൂ
പ്രകാശമുദിക്കയല്ലോ
പ്രപഞ്ചസ്‌നേഹിതരേ,മൊഴിയൂ
പ്രസാദംഅകലെയല്ലാ….

ആദികരന്റെ ബലിഷ്ഠകരത്തില്‍
നിന്നുവരുന്നൂ കരുണാകിരണങ്ങള്‍
ഇവിടെപ്പടര്‍ന്ന നിശാചര്യകള്‍
അകന്നുപോകുന്നൂ- കാഴ്ച്ചയില്‍ അകന്നു പോകുന്നൂ.

ഈ ദുഖ:ഭൂമിയില്‍ ആശ്വാസമരുളുവാന്‍
ഈശ്വരന്‍ ഉയിര്‍ക്കുന്നൂ
അധര്‍മ്മയുക്തികള്‍ മുടിപടര്‍ത്തി
തപിച്ചിരിക്കുന്നൂ, മനം മടുത്തിരിക്കുന്നൂ..

പ്രവാഹകന്മാരേ, മറയൂ
പ്രകാശമുദിക്കയല്ലോ
പ്രപഞ്ചസ്‌നേഹിതരേ, മൊഴിയൂ
പ്രസാദം അകലെയല്ലാ….

മാനവചരിതം പുതുക്കിയെഴുതും
മാനവചരിതം പുതുക്കിയെഴുതും
ഈ ലോകാങ്കണത്തില്‍
ഈശ്വരന്‍ രചിക്കുംമോചന ഗാഥകള്‍
വിടര്‍ന്നു പടരുന്നൂ ധരയില്‍വിടര്‍ന്നു പടരുന്നൂ

ഈ കര്‍മ്മയുദ്ധത്തില്‍ ധര്‍മ്മനിഷ്ഠരായ്
ദു:ഖിതര്‍വിളിക്കുന്നൂ
ഈശ്വരനാമങ്ങള്‍ പലവിധരൂപത്തില്‍
കത്തും ചിത്തവുമായ്,  കത്തും ചിത്തവുമായ്.

പ്രവാഹകന്മാരേ,
പ്രവാഹകന്മാരേ, മറയൂ
പ്രകാശമുദിക്കയല്ലോ
പ്രപഞ്ചസ്‌നേഹിതരേ, മൊഴിയൂ
പ്രസാദം അകലെയല്ലാ….
Join WhatsApp News
josecheripuram 2020-04-12 14:11:23
We are taught that when we die we see our creator,if that's true why we are afraid of death?Either the teaching is wrong nor the teachers don't believe in what they teach.
Valiyathan 2020-04-12 15:34:24
Even though everyone faces death, life could not be neglected as it is superbly precious. Protecting life especially human life is the essence of all beliefs and sciences. Fear is a psychological aid to keep life protected as we can.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക