Image

ചില്ലിട്ടുവെക്കേണ്ട കാഴ്ചകള്‍ (അനില്‍ മിത്രാനന്ദപുരം)

അനില്‍ മിത്രാനന്ദപുരം Published on 16 April, 2020
ചില്ലിട്ടുവെക്കേണ്ട കാഴ്ചകള്‍ (അനില്‍ മിത്രാനന്ദപുരം)
സ്വന്തം ഗൃഹനാഥനെ
കണ്‍കുളിര്‍ക്കെ നോക്കിയിരിക്കുന്ന
വീട്.

ശബ്ദതരംഗങ്ങളും മലിനവായുവും
നിറയാത്ത പകല്‍.

മൂര്‍ച്ചയേറിയ വെളിച്ചത്താല്‍
കീറിമുറിക്കാത്ത
രാത്രി.

നൂറ്റാണ്ടിലാദ്യമായി,
കറുപ്പുകലരാത്ത കാറ്റിന്നീണത്തില്‍
നൃത്തമാടുന്ന ഇലകള്‍.

വലയില്‍ കുടുങ്ങി
വായുവിലിറങ്ങി
ജീവനൊടുക്കാതെ
നനവുമാറാത്ത മത്സ്യങ്ങള്‍.

സ്വതന്ത്രമായി പറന്നിടാന്‍
ഇത്തിരി നാളേക്ക്
ആകാശം കടമെടുത്ത്
പക്ഷികള്‍.

നഷ്ടപ്പെട്ട ജീവിതം തിരികെ നല്‍കിയ
സര്‍വ്വേശ്വരന് നന്ദി പറഞ്ഞ്,
ദീനങ്ങളില്ലാത്ത നാളുകളിലേക്ക്
തിരിച്ചു പോകാനായ്
നോമ്പുനോല്‍ക്കുന്ന
പ്രകൃതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക