Image

കോവിഡ് 19 ഉം പിന്നെ ഞാനും: സര്‍വൈവറുടെ ഓര്‍മ്മക്കുറിപ്പ് (ഭാഗം - 2- എസ്.എസ്.പ്രകാശ്)

Published on 27 April, 2020
കോവിഡ് 19 ഉം പിന്നെ ഞാനും: സര്‍വൈവറുടെ ഓര്‍മ്മക്കുറിപ്പ് (ഭാഗം - 2- എസ്.എസ്.പ്രകാശ്)
പുനര്‍ജന്മം കിട്ടിയെന്നുറപ്പായപ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് എന്റെ മനസില്‍ ദൃഢപ്രതിജ്ഞയായി ഉയിര്‍ത്തെഴുന്നേറ്റത്.

ഒന്ന്, എന്റെ വൈറസ് ബാധിത അനുഭവങ്ങള്‍ മറ്റുള്ളവരെ അറിയിക്കുക.

രണ്ട്, നാടിനെ കഴിയുന്നത്ര സഹായിക്കുക. ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി, മാനുഷിക മൂല്യങ്ങളെയും വികാരങ്ങളെയും ആവശ്യങ്ങളെയും ഉള്ളറിഞ്ഞ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കേരള സര്‍ക്കാരും ഒപ്പം അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരേതര സംവിധാനങ്ങളും പൂര്‍ണ മനസോടെ നിര്‍ദ്ദേശങ്ങളും നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന കേരള ജനതയോടുമുള്ള ആദരവ് മനസില്‍ നിറയുന്നു.

ഒരു മലയാളിയായതിലും കേരളത്തില്‍ ജനിച്ചു എന്നതിലും അഭിമാനം. വിശിഷ്യ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും ജീവിതത്തില്‍ പകര്‍ത്താന്‍ ആഗ്രഹിക്കയും ചെയ്യുന്ന സര്‍വ്വലോക മാനവികതയുടെ സംസ്‌കാരം മുറുകെ പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ് ഇന്നത്തെ കേരളാ സര്‍ക്കാരിന് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്നതെന്നതില്‍.ആയതിനാലാണ് ഇത്തരം ബദല്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമായതും എന്ന് കൂടി കൂട്ടി വായിച്ചപ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ അഭിമാനവും സന്തോഷവും.

അതുകൊണ്ട് കൂടി തന്നെയാണ് എന്റെ രണ്ടാമത്തെ തീരുമാനം നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യം ഉണ്ടായത്. മറ്റൊന്നുമല്ല, നാടിന്റെ നിലനില്‍പ്പിനും പുരോഗതിക്കും വേണ്ടി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന സംഭാവന ചെയ്യുക. ദിവസങ്ങള്‍ക്കുള്ളില്‍ അത് നടപ്പിലാക്കുകയും ചെയ്തു.

അത്തരം സഹായങ്ങള്‍ പലപ്പോഴും മറ്റൊരാള്‍ അറിയാതെ ചെയ്യുവാന്‍ ശ്രദ്ധിച്ചിട്ടുള്ള ഞാന്‍ ഇതാദ്യമായി എന്റെ വൈറസ് ബാധയെപ്പോലെ തന്നെ മറ്റുള്ളവരെയും അറിയിക്കണം എന്ന് തീരുമാനിച്ചത് ഒരാള്‍ക്കെങ്കിലും ഒരു പ്രചോദനമാകട്ടെ എന്ന് കരുതി കൂടിയാണ്. ചിലരുടെയെങ്കിലും വിശ്വാസ്യതയ്ക്ക് വേണ്ടി ലഭിച്ച റെസീറ്റ് കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു.

എന്‍.ബി: സൂചി കടത്താന്‍ അവസരം കിട്ടിയാല്‍ തൂമ്പ കടത്താന്‍ നോക്കിയിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കും മറ്റ് ശത്രുക്കള്‍ക്കും അല്‍പ്പം അശ്രദ്ധയോ ധൃതിയോ മൂലം ഉണ്ടായ സ്പ്രിംഗ്ലര്‍ വിവാദം പാടില്ലാത്തതായിരുന്നു. സ്വയം വിമര്‍ശന പാഠങ്ങള്‍ പൊടി തട്ടിയെടുത്ത് പ്രയോഗത്തില്‍ കൊണ്ടുവരാനും കോര്‍പ്പറേറ്റ് സാമ്പത്തിക ശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളായ ഉപദേശക ഉദ്യോഗസ്ഥ വിശ്വാസ്യതകള്‍ക്ക് പകരം ബദല്‍ സാമ്പത്തിക ശാസ്ത്രവും ലോക മാനവികതയും ഉള്‍ക്കൊള്ളുന്ന ലോക നിലവാരത്തിലുള്ള മലയാളികളുടെ സേവനം ഉറപ്പ് വരുത്താന്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്ന് വേണ്ടപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് എന്റെ അനുഭവക്കുറിപ്പിന്റെ രണ്ടാം ഭാഗം ഇവിടെ അവസാനിപ്പിക്കുന്നു. നന്ദി.

അസുഖങ്ങള്‍ക്ക് വഴിപാടുകളെക്കാള്‍, പ്രാര്‍ത്ഥനയെക്കാള്‍ പ്രധാനം ചികില്‍സ മാത്രമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.

Read part-1
കോവിഡ് 19 ഉം പിന്നെ ഞാനും: സര്‍വൈവറുടെ ഓര്‍മ്മക്കുറിപ്പ് (ഭാഗം - 2- എസ്.എസ്.പ്രകാശ്)
കോവിഡ് 19 ഉം പിന്നെ ഞാനും: സര്‍വൈവറുടെ ഓര്‍മ്മക്കുറിപ്പ് (ഭാഗം - 2- എസ്.എസ്.പ്രകാശ്)
Join WhatsApp News
Dr. Jacob Thomas 2020-04-27 21:36:06
Excellent write up & an exemplary model by extending helping hand to the needy. Let the grace come upon Our Prakash abundantly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക