Image

എന്റെ മനസിനു ധൈര്യം പകര്‍ന്ന ആ കോള്‍

ആശ എസ് പണിക്കര്‍ Published on 02 May, 2020
 എന്റെ മനസിനു ധൈര്യം പകര്‍ന്ന ആ കോള്‍
 ലോക്ക് ഡൗണ്‍ വന്നതോടെ വലിപ്പച്ചെറുപ്പങ്ങളില്ലാതെ എല്ലാവരും സാമൂഹ്യ അകലം പാലിച്ച് വീടുകളില്‍തന്നെ കഴിയുകയാണ്. ചലച്ചിത്ര മേഖലയിലെ താരങ്ങളും അതു പോലെ തന്നെ. ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം കുടുംബവുമൊന്നിച്ച് കഴിയാന്‍ വേണ്ടത്ര അവസരം ലഭിക്കാതിരുന്ന സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ സകുടുംബം സന്തോഷത്തിലാണ്. മക്കളുടെ ചിരിയും കളിയും അവരുടെ കറുമ്പുകളുമൊക്കെ കണ്ട് അവരോടൊപ്പം ചിരിച്ചും കളിച്ചും കഴിയുകയാണ് എല്ലാവരും. 

എന്നാല്‍  ഈ ലോക്ക് ഡൗണ്‍കാലത്ത് മാതാപിതാക്കള്‍ അടുത്തില്ലാതെ വിഷമിക്കുന്ന ഒരു താരം കൊച്ചിയിലുണ്ട്. ചെന്നെ നഗരത്തില്‍ തനിച്ചു കഴിയുന്ന മാതാപിതാക്കളെ ഓര്‍ത്ത് വിഷമിക്കുകയാണ് താരം.  പ്രേക്ഷകരുടെ  സ്വന്തം ബാല. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം രണ്ടിടങ്ങളിലായി പോയെങ്കിലും അവരെ അടുത്തു  കാണാന്‍ കഴിയുന് വിഷമിച്ചു പോയ ബാലയ്ക്ക് സാന്ത്വനമായി കഴിഞ്ഞ ദിവസം ഒരു വിളിയെത്തി. അത് മറ്റാരുമായിരുന്നില്ല. പ്രേക്ഷകരുടെ സ്വന്തം ലാലേട്ടന്‍. ബാലയുടെ കണ്ണുകള്‍ നനയിച്ചു കളഞ്ഞ സ്‌നേഹമാണ് ആ ഫോണ്‍ വിളിയിലൂടെ ലഭിച്ചതെന്ന് ബാല തന്റെ സ്വന്തം വാക്കുകളിലൂടെ  വ്യക്തമാക്കുന്നു. 

ബാലയുടെ കുറിപ്പ് വായിക്കാം
നമസ്‌ക്കാരം. കുറച്ചു മുമ്പ് എനിക്കൊരു കോള്‍ വന്നു. വിളിച്ച അദ്ദേഹം ചോദിച്ച മൂന്നു കാര്യങ്ങളുണ്ട്. ''ബാല കൊച്ചിയിലാണോ, ചെന്നൈയിലാണോ? ഞാന്‍ പറഞ്ഞു കൊച്ചിയിലാണെന്ന്. അപ്പോള്‍ അദ്ദേഹം ചോദിച്ചു. ആര് ഭക്ഷണം ഉണ്ടാക്കി തരുമെന്ന്. എന്റെ കൂടെ  സ്റ്റാഫുകള്‍ ഉണ്ട്, കുഴപ്പമില്ല, എന്നു  ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത ചോദ്യം എന്നോട് വളരെ കുറച്ചു പേര്‍  മാത്രമേ ചോദിച്ചിട്ടുള്ളൂ. അതെനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. 

ബാലയുടെ അച്ഛനും അമ്മയും എവിടെയാണെന്നായിരുന്നു ചോദ്യം. ചെന്നൈയിലാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ രണ്ടു പേരും സുഖമായിരിക്കുന്നോ എന്നായിരുന്നു അടുത്ത ചോദ്യം. എന്റെ മനസിലുള്ള വികാരമാണ് അദ്ദേഹം ഈ ചോദ്യത്തിലൂടെ അറിയിച്ചത്. കാരണം എന്റെ അമ്മയ്ക്ക് 68 വയസായി. അച്ഛന് 73 വയയുമായി. ഈ പ്രായത്തില്‍ അവര്‍ ഒറ്റയ്ക്കിരിക്കുകയാണ്. ചെന്നൈ പൂര്‍ണമായും ലോക്ക് ഡൗണിലാണ്. ഈ വേദന നാം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ തമിഴ് നാട്ടിലെ ഇന്നത്തെ അവസ്ഥ എന്താണെന്നും അറിയാം. കാരണം  അദ്ദേഹം വിളിച്ചതും അവിടെ  നിന്നാണ്. ഈ ഫോണ്‍  കോള്‍  എനിക്ക് ഒരുപാട് ശക്തി തന്നു. 

ഒരു നടനായല്ല, സൂപ്പര്‍സ്റ്റാറായിട്ടുമല്ല, ഒരു പച്ച മനുഷ്യനായിട്ടാണ് അദ്ദേഹം എന്നെ വിളിച്ചത്. അദ്ദേഹത്തിന്റെ ഹ്യൂമാനിറ്റിയില്‍  ഞാന്‍ തല കുനിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ താങ്കള്‍ ഈ സമയത്ത് ചെയ്യുന്നുണ്ട്. താങ്കളെ ദൈവം അനുഗ്രഹിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക