ലോക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമയിലെ 25000 ദിവസവേതനക്കാര്‍ക്ക് ധന സഹായം എത്തിച്ചു നല്‍കിയതിനു പിന്നാലെ ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ സംഘടനയിലെ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച് നടന്‍ സല്‍മാന്‍ ഖാന്‍.
ഓള്‍ ഇന്ത്യ സ്പെഷ്യല്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍(AISAA) അംഗങ്ങള്‍ക്കാണ് 3000 രൂപ വീതം അവരുടെ അക്കൗണ്ടുകളില്‍ നടന്‍ നിക്ഷേപിച്ചത്.
ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനിമ എംപ്ലോയീസിന്റെ ഒരു ശാഖയാണ് എ.ഐ.എസ്.എ.എ. നാല്‍പ്പത്തിയഞ്ചോളം പേര്‍ക്ക് സല്‍മാന്റെ സാമ്പത്തിക സഹായം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്ത മാസവും നടന്‍ ഇതു തുടരുമെന്ന് അറിയിച്ചിട്ടുള്ളതായും സംഘടനയിലെ അംഗങ്ങള്‍ വാര്‍ത്താമാധ്യമങ്ങളോടു പറഞ്ഞു.