Image

ഗാര്‍ഡനിംഗ് (കുട്ടിക്കവിതകള്‍: സീന ജോസഫ്)

Published on 05 May, 2020
ഗാര്‍ഡനിംഗ് (കുട്ടിക്കവിതകള്‍: സീന ജോസഫ്)
പൂക്കള്‍

ഏതു വിഷാദവും
മായ്ച്ചുകളയുന്ന
ഭൂമിയുടെ പുഞ്ചിരി

അണ്ണാറക്കണ്ണന്‍


ടുലിപ് കിഴങ്ങുകളാഹരിക്കുന്ന
എന്റെ സ്വര്യം കെടുത്തുന്ന
ഛില്‍ഛില്‍ നാദം

റോസ

മുള്ളുകളാഴ്ത്തുന്ന
ചോര പൊടിപ്പിക്കുന്ന
മറക്കാന്‍ കഴിയാത്ത പ്രണയം

മഴ

ഉണങ്ങിയ വേരുകളിലുമ്മവച്ച്
വസന്തമുളവാക്കുന്ന
ജാലവിദ്യ

മരം

പരിചിതമല്ലാത്ത
ആകാശങ്ങളിലേക്ക്
ഇലകള്‍ നീട്ടുന്ന സ്വപ്നം

കാറ്റ്

അവിടെയും ഇവിടെയും
പായാരം പറഞ്ഞുനടക്കുന്ന
ഏഷണിക്കാരി

കിളികള്‍

ഏകാന്തതയ്ക്കുമേല്‍
ചിറകുവിരിക്കുന്ന
കളമൊഴികള്‍

തണല്‍

വിയര്‍പ്പാറ്റുന്ന
കുളിര്‍മ്മയേകുന്ന
ശാന്തമായ ഒരാലിംഗനം

സൂര്യന്‍

പകലിന്റേയും
പ്രയത്‌നങ്ങളുടേയും
കാവല്‍ക്കാരന്‍

രാത്രി

മുളപൊട്ടാന്‍ കാത്തുകിടക്കുന്ന
വിത്തുകളുടെ കാവല്‍ക്കാരി
സ്വപ്നങ്ങളുടേയും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക