Image

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവും, രോഗ ഭീതി നേരിടുന്നവര്‍ക്ക് ആശ്വാസവും പകര്‍ന്നു ഡി .എം. എ.

സുരേന്ദ്രന്‍ നായര്‍ Published on 09 May, 2020
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവും, രോഗ ഭീതി നേരിടുന്നവര്‍ക്ക് ആശ്വാസവും പകര്‍ന്നു ഡി .എം. എ.
കോവിഡ് 19 എന്ന മഹാമാരിയെ മറികടക്കാന്‍ രാപ്പകല്‍ ഭേദമന്യേ കര്‍മ്മരംഗത്തു നിറഞ്ഞുനില്‍ക്കുന്ന ഡെട്രോയിറ്റിലേ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കു വിവിധ പ്രോത്സാഹന, സുരക്ഷാ പദ്ധതികളുമായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍.

പതിറ്റാണ്ടുകളായി മെട്രോ ഡിട്രോയിറ്റിലെയും കേരളത്തിലെയും മലയാളി സമൂഹത്തിനു കരുതലും സഹായവുമായി നിലനില്‍ക്കുന്ന ഡി. എം. എ, സ്വന്തം ജീവനെയും കുടുംബത്തിന്റെ സുരക്ഷിതത്വത്തെയും അവഗണിച്ചു അനേകം രോഗികള്‍ക്ക് ആശ്വാസം പകരുന്ന ബൂമൗണ്ട് ടൈലര്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പ്രോത്സാഹനാര്‍ത്ഥം ഉച്ചഭക്ഷണം വിതരണം ചെയ്തും അനേകം കുടുംബങ്ങള്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തും മാതൃകയായി.

ലോക്ടൗണിന്റെ ഒറ്റപ്പെടലില്‍ നിസ്സഹായരായ അനേകംപേര്‍ക്കു നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിച്ചും, രോഗലക്ഷണം കണ്ടവര്‍ക്ക് തുടര്‍ പരിചരണത്തിനുള്ള വിവരങ്ങള്‍ കൈമാറിയും, ദേശവ്യാപകമായി ഫോമാ നടപ്പിലാക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായും പ്രസിഡന്റ് രാജേഷ് കുട്ടിയുടെ നേത്രത്വത്തില്‍ സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ട്രഷറര്‍ ശ്രീകുമാര്‍ കമ്പത്,രാജേഷ് നായര്‍, മാത്യു ചെരുവില്‍,തോമസ് കര്‍ത്താനാള്‍,ഡയസ് തോമസ്,സലീന തോമസ്,സിനി ജോസഫ്, സുദര്‍ശന കുറുപ്പ്, റോജന്‍ തോമസ്, ജൂള്‍സ് ജോര്‍ജ്, നോവിന്‍ മാത്യു എന്നിവരടങ്ങിയ സംഘം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു വരുന്നു.

ഉല്‍പ്പാദന മേഖലയിലെ സ്തംഭനാവസ്ഥയും തൊഴില്‍ നഷ്ടവും മൂലം കഷ്ടത്തിലായ മലയാളി കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ഒരു പ്രത്യേക പരിപാടിക്ക് അസോസിയേഷന്‍ രൂപം നല്‍കുന്നതായും അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഡി.എം. എ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതാണെന്നും പ്രസിഡന്റ് രാജേഷ് കുട്ടി അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവും, രോഗ ഭീതി നേരിടുന്നവര്‍ക്ക് ആശ്വാസവും പകര്‍ന്നു ഡി .എം. എ.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവും, രോഗ ഭീതി നേരിടുന്നവര്‍ക്ക് ആശ്വാസവും പകര്‍ന്നു ഡി .എം. എ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക