Image

ലോകത്ത് ഇതുവരെ കൊറോണ രോ​ഗബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു

Published on 10 May, 2020
ലോകത്ത് ഇതുവരെ കൊറോണ രോ​ഗബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു

കൊറോണ വൈറസ് വ്യാപനം അനുദിനം വർദ്ധിക്കുന്നു. ലോകത്ത് ഇതുവരെ കൊറോണ രോ​ഗബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 2,880,000 പേർ രോ​ഗംമൂലം മരണപ്പെട്ടു.

കൊറോണ ഏറ്റവും രൂക്ഷമായി ബധിച്ച അമേരിക്കയിൽ മരണം 80,000 ത്തോടടുക്കുകയാണ്. അമേരിക്കയിൽ ഇനിയും കൊവിഡ് മരണങ്ങൾ ഉണ്ടാകുമെന്ന് പ്രസിഡന്റ്  ഡോണൾഡ് ‍ട്രംപ് പറഞ്ഞു. വാക്സിൻ ഇല്ലാതെ തന്നെ കൊവിഡ് 19 അപ്രത്യക്ഷമാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ ഉള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,347,309 ആയി. 2,666 പേര്‍ക്കാണ് സ്പെയിനിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. സ്പെയിനിലെ മരണനിരക്ക് വീണ്ടും താഴ്ന്നത് ആശ്വാസമായി. പക്ഷേ, റഷ്യയിൽ പുതിയ പതിനായിരം കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

ബ്രിട്ടനിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനയ്യായിരം കടന്നു. വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കിലും അടുത്ത ആഴ്ച മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനാണ് സാധ്യത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക