ഒക്ലഹോമ: മലയാളികളടക്കം ഇന്ത്യാക്കാര്‍ നിരന്തരം അപകടത്തില്‍ പെടുന്ന ടേര്‍ണര്‍ ഫാള്‍സ് പാര്‍ക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു.
ടെക്‌സസിലെ വിചിറ്റ ഫാള്‍സില്‍ നിന്നുള്ള വിദ്യാര്‍ഥി നാഗ സുബാഷ് മൊട്ടുരു (26) ആണു മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ബ്ലൂ ഹോള്‍ പൂളില്‍ വൈകിട്ട് അഞ്ചു മണിയൊടെ നീന്തുകയായിരുന്നു. വെള്ളത്തിനടിയിലേക്കു മുങ്ങിയ സുബാഷ് പൊന്തി വന്നില്ല.
കഴിഞ്ഞ വര്‍ഷം നാലു പേരാണു ഇവിടെ മുങ്ങി മരിച്ചത്. 2016-നു ശേഷം 10 പേര്‍ മരിച്ചു.
അവിടെ മതിയായ സുരക്ഷ ഒരുക്കാത്തതിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിരുന്നു.