Image

കൊവിഡ് ബാധിതര്‍ 53 ലക്ഷം കടന്നു; മരണസംഖ്യ 3.39 ലക്ഷവും

Published on 22 May, 2020
കൊവിഡ് ബാധിതര്‍ 53 ലക്ഷം കടന്നു; മരണസംഖ്യ 3.39 ലക്ഷവും


ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 53 ലക്ഷം കടന്നു. 3.39 ലക്ഷം ആളുകള്‍ മരണമടഞ്ഞു. രോഗബാധികരുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്കയാണ് മുന്നില്‍.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1260 പേര്‍ മരണമടഞ്ഞു. 16.45 ലക്ഷമാണ് രോഗികള്‍. 97,500ല്‍ ഏറെ പേര്‍ മരിച്ചു. രോഗബാധിതരില്‍ ബ്രസീല്‍ ആണ് രണ്ടാമത്. 3.32 ലക്ഷം. മരണസംഖ്യ 21,000 കടന്നു. റഷ്യയില്‍ 3.26 ലക്ഷം പേരിലേക്ക് വൈറസ് പടര്‍ന്നു. 3,249 പേര്‍ മരണമടഞ്ഞു. 

സ്‌പെയിനില്‍ 2.81 ലക്ഷം രോഗികളുണ്ട്. 28,628 പേര്‍ മരിച്ചു. ബ്രിട്ടണില്‍ 2.54 ലക്ഷമായി രോഗികളുടെ എണ്ണം 36,393 പേര്‍ മരിച്ചു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യു.കെയിലാണ്. ഇറ്റലിയാണ് മരണനിരക്കില്‍ മൂന്നാമത്. 32,616 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി. 2.28 ലക്ഷമാണ് രോഗബാധിതര്‍. ഫ്രാന്‍സില്‍ 1.82 ലക്ഷം രോഗികളും 28,289 മരണങ്ങളും സംഭവിച്ചു. 

ഇന്ത്യയില്‍ രോഗികളുടെ എണ്ണം 1,24,794 ആയി. 3,726 പേര്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. രോഗബാധിതരുടെ പട്ടികയില്‍ പതിനൊന്നാമതാണ് ഇന്ത്യ. 
---------------------------------------

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക