Image

രോഗബാധിതനായ പിതാവിനെ വീട്ടിലെത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ കൗമാരക്കാരിയെ പ്രശംസിച്ച് ഇവാന്‍ക ട്രംപ്

Published on 23 May, 2020
രോഗബാധിതനായ പിതാവിനെ വീട്ടിലെത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ കൗമാരക്കാരിയെ പ്രശംസിച്ച് ഇവാന്‍ക ട്രംപ്

ന്യുഡല്‍ഹി: കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഡല്‍ഹിയില്‍ കുടുങ്ങിപ്പോയ രോഗിയായ പിതാവിനെ ബിഹാറിലെ വീട്ടിലെത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15കാരിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്. 'സ്‌നേഹവും കരുതലും നല്‍കുന്ന സുനദ്‌രമായ പാദങ്ങള്‍' എന്നാണ് ഇവാന്‍ക 15കാരി ജ്യോതികുമാരിയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തത്.

രോഗിയായ പിതാവിനെ സൈക്കിളിന്റെ പിന്നിലിരുത്തി ഏഴു ദിവസം കൊണ്ട് 1200 കിലോമീറ്ററോളം സഞ്ചരിച്ചാണ് 15 വയസ്സുള്ള ജ്യോതികുമാരി വീട്ടിലെത്തിച്ചത്. കരുതലൂം സ്‌നേഹവും നിറഞ്ഞ സുന്ദരമായ ആ പാദങ്ങള്‍ ഇന്ത്യന്‍ ജനതയുടെയും സൈക്കളിംഗ് ഫെഡറേഷന്റെയും മനോധര്‍മ്മമാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

ഗുഡ്ഗാവില്‍ ഇറിക്ഷ തൊഴിലാളിലായ പിതാവ് മോഹന്‍ പാസ്വാനെ കാണാനാണ് േജ്യാതി കുമാരി മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തിയത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. ലോക്ഡൗണ്‍ വന്നതോടെ േജ്യാതികുമാരിക്ക് പിതാവിനൊപ്പം കഴിയേണ്ടി വന്നു. വീടൊഴിയാന്‍ വീട്ടുടമ ആവശ്യപ്പെട്ടതോടെ പിതാവിനെയും സൈക്കളിലിരുത്തി ദര്‍ബംഗയിലെ വീട്ടിലേക്ക് മടങ്ങാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു. 

ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ സൈക്കളിലില്ലാതെ പിതാവിനെ വീട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് അവള്‍ ഉറപ്പിച്ചു. ആദ്യം സൈക്കിള്‍ വാങ്ങുന്നതിനുള്ള പണം കടമായി വാങ്ങി. വലിയ ഭാരം വഹിച്ച് സൈക്കിള്‍ ചവിടുന്നതില്‍ നിന്നും പിതാവ് മകളെ വിലക്കിയെങ്കിലും അവള്‍ വകവച്ചില്ല. 

ചില ദിവസങ്ങളില്‍ 30-40 കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടിയിരുന്നുവെന്ന് അവള്‍ പറയുന്നു. സൗജന്യമായി ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളില്‍ നിന്നുമാത്രം ഭക്ഷണം കഴിച്ചായിരുന്നു യാത്രം. അവളുടെ പരിശ്രമം കണ്ട ഒരു ലോറി ഡ്രൈവര്‍ സഹായവുമായി എത്തി. ജ്യോതി കുമാരിയുടെ വാര്‍ത്ത അറിഞ്ഞ ഇന്ത്യന്‍ സൈക്കിളിംഗ് ഫെഡറേഷന്‍ അടുത്ത മാസം അവളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക